വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾകൂടി പ്രയോജനപ്പെടുത്താൻ സംസ്ഥാനത്ത് കയറ്റുമതി നയത്തിന് സർക്കാർ രൂപം നൽകും. തുറമുഖ അധിഷ്‌ഠിത വ്യവസായങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും. വ്യവസായത്തിനാവശ്യമായ ഭൂമിലഭ്യത ഉറപ്പുവരുത്താൻ ലാൻഡ് പൂളിങ് സംവിധാനം നടപ്പാക്കും.
