ഓണക്കാലത്തും ട്രെയിൻ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന റെയിൽവേയുടെ നിലപാട് പ്രതിഷേധാർഹമാണ്. മലയാളികൾ വലിയ തോതിൽ താമസിക്കുന്ന മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തയ്യാറായിട്ടില്ല.
