വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിൻ്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നൽകി.

വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിൻ്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നൽകി.
കേരളം കണ്ട ഏറ്റവും ദാരുണമായ ദുരന്തമാണ് വയനാട് ജില്ലയിലെ മുണ്ടക്കൈ–ചൂരൽമല പ്രദേശത്തുണ്ടായത്. ഇത്തരം പ്രകൃതി ദുരന്തങ്ങളെ മറികടക്കണമെങ്കിൽ മൂന്നുതരത്തിലുള്ള ഇടപെടൽ അനിവാര്യമാണ്. ഒന്നാമത് രക്ഷാപ്രവർത്തനം.
മുതിർന്ന സിപിഐ എം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്. ഇതിഹാസതുല്യമായ ജീവിതം നയിച്ച അദ്ദേഹത്തിന്റെ വിയോഗം കമ്യൂണിസ്റ്റ് പാർടികൾക്കും രാജ്യത്തിനാകെയും തീരാനഷ്ടമാണ്.
സഖാവ് ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗ വാര്‍ത്ത അറിഞ്ഞത് വേദനയോടെയാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ എനിക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്.
സഖാവ് ബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിൽ അനുശോചിച്ച് കേരളത്തിൽ സിപിഐ എം രണ്ട് ദിവത്തെ ദു:ഖാചരണം സംഘടിപ്പിക്കും. പാർടി പതാകകൾ താഴ്ത്തി കെട്ടുകയും ഇന്നും നാളെയും നടത്താൻ നിശ്ചയിച്ച പൊതു പരിപാടികൾ മാറ്റിവെയ്ക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യും.
വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ നടപടിയും സ്വീകരിച്ചു. സേനയുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. പൊലീസ്, അഗ്‌നിശമനസേന തുടങ്ങി ദുരന്തമുഖത്ത് പ്രവര്‍ത്തിച്ച എല്ലാവരുടെയും പ്രവര്‍ത്തനം പ്രശംസനീയമാണ്. എല്ലാ രാഷ്ട്രീയ പാര്‍ടികളും യുവജന പ്രസ്ഥാനങ്ങളും ദുരന്തനിവാരണ രംഗത്ത് ഉണ്ടായിരുന്നു.
രാജ്യത്ത് ഗിഗ് തൊഴിലാളികൾക്ക് വിശ്രമ കേന്ദ്രം അനുവദിക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് കേരളം. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി സ. പിണറായി വിജയൻ അർജുന്റെ കുടുംബത്തിന് കത്തയച്ചു. ജില്ലാ കളക്ടറാണ് മുഖ്യമന്ത്രിയുടെ കത്ത് അർജുന്റെ കുടുംബത്തിന് കൈമാറിയത്.
ഉറ്റവരെയും കൂടെപ്പിറപ്പുകളെയും നഷ്ടപ്പെട്ട വേദനയുമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ മുൻ പണമിടപാടിൻ്റെ പേരിൽ ചില സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ പണം തിരിച്ചടയ്ക്കുവാൻ ഈ ഘട്ടത്തിൽ നിർബന്ധിക്കുന്നു എന്നത് അപലപനീയവും മനുഷ്യത്വരഹിതവുമാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഈ വിഷയവും ചർച്ച ചെയ്തു.
രാജ്യത്തെത്തന്നെ നടുക്കിയ ഒരു ദുരന്തത്തെ കേരള സർക്കാരിനെതിരായ രാഷ്ട്രീയനീക്കമാക്കി മാറ്റാൻ കേന്ദ്രസർക്കാർ ദുഷ്ടലാക്കോടെ ഇടപെട്ടു എന്ന് ഇംഗ്ലീഷ് മാധ്യമമായ ദ ന്യൂസ് മിനിട്ട് തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്യുന്നു.
വയനാടിന് കൈത്താങ്ങായി സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി.
ഒരു നാടാകെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനെതിരെ നടത്തിയ ഗൂഢാലോചനയാണ് ന്യൂസ്മിനുട്ട് പുറത്തുകൊണ്ടുവന്നത്.
രാജ്യത്തെ ശാസ്ത്രജ്ഞരോടും വിദഗ്ധരോടും കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനം എഴുതാന്‍ പരിസ്ഥിതി മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിര്‍ദേശം നല്‍കിയതായി ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
റേഷൻ വ്യാപാരികൾക്ക് ഡീലർ കമ്മീഷനായി 51.26 കോടി രൂപ അനുവദിച്ചു. ദേശീയ ഭക്ഷ്യ നിയമത്തിൻ കീഴിൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ് ജൂലൈ, ആഗസ്‌ത്, സെപ്‌തംബർ മാസങ്ങളിലെ കമീഷൻ വിതരണത്തിന് ആവശ്യമായ തുക മുൻകൂറായി ലഭ്യമാക്കുന്നത്.
വയനാടിന് കൈത്താങ്ങായി സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി.