Skip to main content

രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തിൽ

നിതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യസൂചികയിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് ഒരിക്കൽക്കൂടി കണ്ടെത്തിയിരിക്കുകയാണ്‌. 2016ൽ 0.7%മായിരുന്ന സംസ്ഥാനത്തെ ദാരിദ്ര്യത്തിന്റെ തോത്‌ 2021ൽ 0.55%ആയി കുറഞ്ഞെന്നും നീതി ആയോഗ്‌ ചൂണ്ടിക്കാട്ടുന്നു. ബിഹാർ 33.76 %, ജാർഖണ്ഡ്‌ 28.81%, മേഘാലയ 27.79%, ഉത്തർപ്രദേശ്‌ 22.93%, മധ്യപ്രദേശ്‌ 20.63% തുടങ്ങിയ നിലയിൽ ദാരിദ്ര്യം നിലനിൽക്കുന്നുവെന്നും നീതി ആയോഗ്‌ പറയുന്നു. കേന്ദ്രമാനദണ്ഡപ്രകാരം എറണാകുളം ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ലയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകത്തെ അടിസ്ഥാനമാക്കിയാണ്‌ റിപ്പോർട്ട്‌.
ഇനിയും ബാക്കിയുള്ള ദാരിദ്ര്യം കൂടി തുടച്ചുമാറ്റാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്‌. 2021ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തിയപ്പോൾ ആദ്യമെടുത്ത തീരുമാനം, കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കി മാറ്റുക എന്നതായിരുന്നു. സമഗ്രമായ പരിശോധനയിലൂടെ കണ്ടെത്തിയ 64006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്‌‌. ഭക്ഷണം, പാർപ്പിടം, ആരോഗ്യസുരക്ഷ, വരുമാനം എന്നിവ ഉറപ്പാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 2025 നവംബർ 1ന്‌ 'അതിദരിദ്രരില്ലാത്ത കേരളം' എന്ന ലക്ഷ്യം നമുക്ക്‌ കൈവരിക്കാനാകും. നീതി ആയോഗിന്റെ പുതിയ സൂചികകളും ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ നമുക്ക്‌‌ ആവേശം പകരും.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.