Skip to main content

രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാക്കി യുവജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാക്കി കോടിക്കണക്കിന് യുവജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍.

കേന്ദ്രത്തിൽ 9,64,354 തസ്‌തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇവയിൽ രണ്ടോ മൂന്നോ വർഷമായി ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ എന്നേയ്‌ക്കുമായി റദ്ദാക്കപ്പെടുമെന്ന്‌ സ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിനു രാജ്യസഭയിൽ കൊടുത്ത മറുപടിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. വിവിധ വകുപ്പുകളിൽ നിയമനം നടത്താതെ വർഷങ്ങളായി ഒഴിച്ചിട്ട തസ്‌തികകളാണ്‌ റദ്ദാകുക.

ഗ്രൂപ്പ് എ വിഭാഗത്തിൽ 30,606, ബിയിൽ 1,11,814, സിയിൽ 8,21,934 എന്നിങ്ങനെയാണ് കേന്ദ്രസർവീസിൽ ഒഴിവുകളുടെ എണ്ണം. ഇതിനുപുറമെ സൈന്യത്തിൽ മാത്രം 1.55 ലക്ഷം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. അതേസമയം അഗ്നിപഥ്‌ പദ്ധതി നടപ്പാക്കി 13 മാസം പിന്നിടുമ്പോഴും സൃഷ്ഠിച്ച തസ്‌തികകൾ എത്രയാണെന്നോ എത്ര പേർക്ക് നിയമനം നൽകി എന്നോ സർക്കാരിന് ഉത്തരമില്ല.

ഇതെല്ലാം തെളിയിക്കുന്നത് പ്രധാനമന്ത്രി കൊട്ടിഘോഷിച്ച റോസ്‌ഗാർ യോജന കേവലം പ്രചാരണ തന്ത്രം മാത്രമാണെന്നാണ്. പ്രധാൻമന്ത്രി റോസ്‌ഗാർ യോജന വഴി പുതിയ തസ്‌തികകളൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. സ്റ്റാഫ്‌ സെലക്‌ഷൻ കമീഷൻ (എസ്‌എസ്‌സി), യുപിഎസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ എന്നീ ഏജൻസികൾ നടത്തിവന്ന നിയമനപ്രക്രിയകൾ ഏകോപിപ്പിച്ച്‌ കൂട്ടത്തോടെ നിയമന ഉത്തരവ്‌ നൽകുക മാത്രമാണ്‌ റോസ്‌ഗാർ യോജനയിലൂടെ ചെയ്യുന്നത്. പോസ്റ്റ്‌ ഓഫീസ്‌ വഴി ഉദ്യോഗാർഥികൾക്ക്‌ ലഭിക്കേണ്ട നിയമന ഉത്തരവുകൾ പ്രധാനമന്ത്രി വൻ മേളകൾ സംഘടിപ്പിച്ച്‌ വിതരണം ചെയ്യുകയാണ്‌. കോടിക്കണക്കിനു രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ ധൂർത്തടിക്കുന്നത്. 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.