Skip to main content

സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗത്തെ വർഗീയമായി വ്യാഖാനിച്ച് വിദ്യാഭ്യാസത്തെയും മതേതര ജീവിതത്തെയും അലങ്കോലമാക്കാൻ ആർഎസ്എസ് നടത്തുന്ന ശ്രമത്തെ എല്ലാ ജനാധിപത്യവാദികളും കക്ഷി ഭേദമന്യേ എതിർക്കണം

ശാസ്ത്രബോധം അടിസ്ഥാനമാക്കിയ വിദ്യാഭ്യാസം എന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം മുന്നോട്ടുവച്ച ആശയം. ബ്രിട്ടീഷ് കൊളോണിയൽ നുകത്തിൽ നിന്ന് നമ്മുടെ വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഈ സമീപനത്തിന് വലിയ ഒരു പങ്കു വഹിക്കാൻ കഴിഞ്ഞു. ഹിന്ദു വിദ്യാഭ്യാസമോ മുസ്ലിം വിദ്യാഭ്യാസമോ ക്രിസ്ത്യൻ വിദ്യാഭ്യാസമോ ആയിരുന്നില്ല സ്വതന്ത്ര ഇന്ത്യ സ്വീകരിച്ചത്. കാലാകാലത്ത് കോൺഗ്രസ് സർക്കാരുകൾ എല്ലാ വർഗീയശക്തികളോടും ഒത്തുതീർപ്പുണ്ടാക്കി ഈ ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിൽ പരിക്കുകൾ ഏല്പിച്ചിട്ടുണ്ട്. എന്നാലും നമ്മുടെ വിദ്യാഭ്യാസവ്യസ്ഥ പ്രായേണ അവയെ അതിജീവിച്ചു.

ഈ ശാസ്ത്രബോധത്തിന് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത് കഴിഞ്ഞ ഒമ്പതു വർഷത്തെ നരേന്ദ്ര മോദി ഭരണത്തിലാണ്. നമ്മുടെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ എല്ലാം പ്രതിസന്ധിയിലാണ്. പലതും അടച്ചു പൂട്ടുന്നു. സാമൂഹ്യശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളുടെയും നില വ്യത്യസ്തമല്ല. നമ്മുടെ അഭിമാനമായിരുന്ന സർവകലാശാലകൾ ഒക്കെയും തകർച്ചയുടെ വക്കിലാണ്. സ്കൂൾ വിദ്യാഭ്യാസത്തിലും പുത്തൻ വിദ്യാഭ്യാസ നയത്തിന്റെ പേരിലും പാഠപുസ്തക പരിഷ്കരണത്തിന്റെ പേരിലും നടത്തുന്ന ഇടപെടലുകൾ ശാസ്ത്രബോധത്തെ തകർക്കാനും ചരിത്രത്തെ കാവിവൽക്കരിക്കാനുമാണ്.

ഈ സാഹചര്യത്തിലാണ് ശാസ്ത്രബോധത്തോടെയുള്ള വിദ്യാഭ്യാസമാണ് വേണ്ടതെന്ന് സ്പീക്കർ ശ്രീ എ എൻ ഷംസീർ പ്രസംഗിച്ചതിനെ വർഗീയവിഷം കുത്തിച്ചെലുത്തി വ്യാഖ്യാനിച്ച് അദ്ദേഹത്തിനെതിരെ ദണ്ഡുമായി ആർഎസ്എസുകാർ ഇറങ്ങിയിരിക്കുന്നത്. കേരളത്തിൽ ഇക്കാര്യം പോലും വിവാദവിഷയമാക്കാൻ ആർഎസ്എസിന് ആവുന്നു എന്നത് അവഗണിക്കേണ്ട കാര്യമല്ല. നമ്മുടെ വിദ്യാഭ്യാസത്തെയും മതേതര ജീവിതത്തെയും അലങ്കോലമാക്കാൻ ആർഎസ്എസ് നടത്തുന്ന ഈ ശ്രമത്തെ എല്ലാ ജനാധിപത്യവാദികളും കക്ഷി ഭേദമന്യേ എതിർക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫ് ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുക്കണം.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.