Skip to main content

എഐ ക്യാമറ, കേരളം മാതൃകയെന്ന് തമിഴ്‌നാട് സംഘം

കെൽട്രോൺ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് സംവിധാനങ്ങൾ പഠിക്കാനെത്തിയ തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ മികച്ച മാതൃകയെന്നാണ് പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത്. കേരളത്തിൽ നടപ്പിലാക്കിയ റോഡ് സുരക്ഷാ സംവിധാനങ്ങൾ ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിൽ സ്ഥാപിക്കാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കർണാടകയ്ക്ക് പിന്നാലെ കേരളത്തിന്റെ അത്യാധുനിക റോഡ് സേഫ്റ്റി സംവിധാനത്തെക്കുറിച്ച് പഠിക്കാനെത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.

സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് തമിഴ്നാട് ഗതാഗത വകുപ്പിനെ കേരളത്തിലേക്ക് ആകർഷിച്ചത്. തമിഴ്നാട് ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ എഎ മുത്തുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേറ്റ് കൺട്രോൾ റൂം സന്ദർശിച്ചതിന് ശേഷം തിരുവനന്തപുരം എൻഎച്ച് ബൈപാസിലെ കെൽട്രോൺ വികസിപ്പിച്ച മൊബൈൽ സ്പീഡ് എൻഫോഴ്സ്മെന്റ് സിസ്റ്റത്തിന്റെ പ്രവർത്തനം നിരീക്ഷിക്കുകയും എഐ ക്യാമറ സൈറ്റുകളിൽ നേരിട്ടുപോയി കാര്യങ്ങൾ മനസിലാക്കുകയും ചെയ്തു.

സേഫ് കേരള പദ്ധതി വിജയകരമായി സ്ഥാപിച്ചു പരിപാലിക്കുന്നതിന്റെ തുടർച്ചയായി രാജ്യത്തുടനീളം സമാനമായ വൻകിട പദ്ധതികൾ നടപ്പിലാക്കാനുള്ള അവസരങ്ങൾ കെൽട്രോണിനെ തേടിയെത്തുകയാണ്. കൂടുതലുയരങ്ങൾ കീഴടക്കി മുന്നോട്ടുകുതിക്കാനും കേരളത്തിന്റെ അഭിമാനമായി മാറാനും കെൽട്രോണിന് സാധിക്കും. അതിനാവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സർക്കാർ.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.