Skip to main content

ലോകത്ത് അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് ഉയർത്തെഴുന്നേറ്റു പോരാടാനും തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനും ആവേശവും ധൈര്യവും പകർന്നത് സഖാവ് ലെനിന്റ നേതൃത്വത്തിലുള്ള റഷ്യൻ വിപ്ലവമാണ്

സഖാവ് വ്ലാഡിമിർ ഇലിച്ച്‌ ലെനിൻ ഇല്ലായിരുന്നെങ്കിൽ ലോകം ഒരിക്കലും നാം ഇന്ന് കാണുന്ന പോലെ ആകുമായിരുന്നില്ല. 1917 നവംബറിന് മുൻപുള്ള കാൽ നൂറ്റാണ്ടു കാലം ഓരോ നിമിഷവും ലെനിൻ ലോകത്തെ തന്നെ കീഴ്മേൽ മറിക്കാൻ ശേഷിയുള്ള ഒരു വിപ്ലവത്തെ നിർമ്മിക്കുകയായിരുന്നു,അതും 24 വർഷവും ജയിലിലും ഒളിവിലും പ്രവാസത്തിലുമായി. ആ വിപ്ലവം തന്റെ ജീവിത കാലത്ത് നടക്കുമെന്ന ഉറപ്പൊന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു. പക്ഷെ റഷ്യയിൽ വിപ്ലവം വിജയിച്ചു. തൊഴിലാളി വർഗം അധികാരത്തിലേറി.
ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് റഷ്യയിലുണ്ടായ ദുരിതങ്ങളെയും സൈനികരിലെ കടുത്ത അസംതൃപ്തിയെയും രാഷ്ട്രീയവത്കരിക്കുന്നതിലാണ് ലെനിൻ വിജയിച്ചത്. അതാകട്ടെ ഒരൊറ്റ രാജ്യത്തെ അധികാരം പിടിക്കൽ മാത്രമായല്ല മറിച്ച് സാമ്രാജ്യത്വ ചങ്ങലയിലെ ദുർബല കണ്ണിയായ റഷ്യയുടെ പതനം സാമ്രാജ്യത്വ വ്യവസ്ഥയെ തന്നെ തകർക്കുമെന്ന ധാരണയിലുമായിരുന്നു. 1917 ഫെബ്രുവരിയിൽ അധികാരമേറ്റ യുദ്ധാനുകൂലികളായ പാവ സർക്കാരിനെതിരെ നവംബർ മാസത്തിൽ ബോൾഷെവിക്കുകളുടെ നേതൃത്വത്തിൽ യൂണിഫോമിട്ട കർഷകരെയും തൊഴിലാളികളെയും ഒന്നിച്ച് അണിനിരത്തി വിപ്ലവം സംഘടിപ്പിക്കുകയായിരുന്നു.' ഭൂമി , സമാധാനം , ഭക്ഷണം ' എന്ന മൂർത്തമായ ഒരു മുദ്രാവാക്യം ഉയർത്തിയാണ് ലെനിൻ വിപ്ലവം വിജയിപ്പിച്ചത്.
ഒന്നാം ലോകയുദ്ധത്തെ മാർക്സിസത്തിന്റെ സൈദ്ധാന്തിക ഭദ്രതയിൽ വിശകലനം ചെയ്യുകയും സാമ്രാജ്യത്വം എന്ന സങ്കൽപ്പത്തെ വികസിപ്പിക്കുകയും ചെയ്തു ലെനിൻ. വികസിത മുതലാളിത്ത ദേശ രാഷ്ട്രീങ്ങളിലെ ഒരു ചെറു വിഭാഗം കോർപ്പറേറ്റുകൾ എങ്ങിനെയെയാണ് ധന മൂലധനത്തിന്റെ സിംഹഭാഗവും കൈയ്യടക്കുന്നതെന്നും, ആ കുത്തകകൾ അതാത് ദേശ രാഷ്ട്രങ്ങളിലെ ഭരണകൂടത്തെ ഉപയോഗിച്ച് തങ്ങളുടെ സാമ്പത്തിക ഭൂപ്രദേശം വികസിപ്പിക്കാൻ മറ്റു വികസിത രാജ്യങ്ങളിലെ കുത്തകകളുമായി സംഘർഷത്തിലേർപ്പെടുന്നത് എങ്ങനെയെന്നും ലെനിൻ വിശകലനം ചെയ്തു, വിശദീകരിച്ചു.
വിപ്ലവാനന്തര റഷ്യ സാമ്പത്തികമായ വികസനം മാത്രമല്ല കൈവരിച്ചത്. ശാസ്ത്ര സാങ്കേതിക മേഖലകളിലും സൈനിക മേഖലയിലും റഷ്യ ഉയർന്നുവന്നു. ഇതോടൊപ്പം സ്ത്രീകൾക്ക് തുല്യവേതനമടക്കമുള്ള പുരോഗമനപരമായ നിലപടുകൾ ആദ്യമായി നടപ്പിലാക്കിയത് ലെനിൻ്റെ നേതൃത്വത്തിലുള്ള വിപ്ലവാനന്തര സോവിയറ്റ് ഭരണകൂടം ആയിരുന്നു. ലോകത്ത് അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് ഉയർത്തെഴുന്നേറ്റു പോരാടാനും തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനും ആവേശവും ധൈര്യവും പകർന്നത് സഖാവ് ലെനിന്റെ നേതൃത്വത്തിലുള്ള റഷ്യൻ വിപ്ലവമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആ വിപ്ലവം നൽകിയ പ്രതീക്ഷകൾ ഇപ്പോഴും പ്രസക്തമാണ്.
സഖാവ് ലെനിൻ്റെ ഉജ്ജ്വലമായ ഓർമകൾ ലോകത്താകമാനമുള്ള മര്‍ദ്ദിത വിഭാഗങ്ങളുടെ മുന്നോട്ടുള്ള പോരാട്ടങ്ങളിൽ പ്രചോദനമാവുകതന്നെ ചെയ്യും. 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.