Skip to main content

മാധ്യമങ്ങളുടെ കുത്തിത്തിരിപ്പ് ഏശില്ല, ഇഡിയുടെ രാഷ്ട്രീയപ്രേരിത നീക്കൾക്കെതിരെയുള്ള പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ല

ഇഡിയുടെ സമൺസിനു ഞാൻ നൽകിയ മറുപടി എങ്ങനെ കുത്തിത്തിരിപ്പിനുപയോഗിക്കാം എന്ന ഗവേഷണമാണ് ചില മാദ്ധ്യമങ്ങൾ നടത്തുന്നത്. കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ കുറിച്ചും അതിലൂടെ ലഭിച്ച പണത്തിൻ്റെ വിനിയോഗം സംബന്ധിച്ചും കിഫ്ബി (Kerala Infrastructure Investment Board - KIIFB) വൈസ് ചെയർമാൻ എന്ന നിലയിലും കിഫ്ബി എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിലും വാങ്ങ്മൂലമുള്ള തെളിവുകൾ (oral evidence) നൽകാൻ ഹാജരാകണമെന്നതാണ് ഇഡി എനിക്കു നൽകിയ സമൻസിൽ പറഞ്ഞിട്ടുള്ളത്.

കിഫ്ബിയിലെ ഈ രണ്ടു പദവികളും ധനമന്ത്രി എന്ന നിലയിൽ വഹിച്ച ex officio പദവികളാണ്. കേരള നിയമസഭ പാസാക്കിയ കിഫ്ബി ആക്ടിൻ്റെ വ്യവസ്ഥകൾ പ്രകാരമാണ് ബോർഡ് (Kerala Infrastructure Investment Board) രൂപീകരിക്കപ്പെടുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും അവരുടെ ഔദ്യോഗിക സ്ഥാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ ബോർഡിൻ്റെ ചെയർമാനും വൈസ് ചെയർമാനുമാകുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാൻ എന്നതും ഇതേപോലെ എക്സ് ഓഫീഷ്യോ പദവിയാണ്. കിഫ്ബി ആക്ട് ഒരു രീതിയിലും ഈ പദവികൾക്ക് പ്രത്യേകമായ എന്തെങ്കിലും അധികാരം നൽകുന്നില്ല. ബോർഡ് റസലൂഷനുകളായിട്ടാണ് കിഫ്ബിയുടെ ഏതു തീരുമാനവും കൈക്കൊള്ളുന്നത്. അതിനാൽ മസാല ബോണ്ട് ഇറക്കുന്നതിൽ എനിക്കു വ്യക്തിപരമായി ഒരു റോളും ഇല്ലാത്തതാണ്.

ഇതാണ് മറുപടിയിലെ 9-ാം ഖണ്ഡികയുടെ ഉള്ളടക്കം. മസാല ബോണ്ട് റിസർവ്വ് ബാങ്ക് അനുമതിയോടെ നിയമ പ്രകാരം ഇറക്കിയതും ചട്ടങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടുള്ളതുമാണ് എന്ന വസ്തുത മറുപടിയിൽ തുടർന്നുള്ള ഖണ്ഡികകളിൽ വിശദീകരിച്ചിട്ടുമുണ്ട്.

ഈ ഖണ്ഡികയിൽ നിന്നും ".........The said Board comprises 17 members which includes the Chief Minister of the State as its chairperson and the Minister for Finance as its Vice chairperson in their official capacity........ " എന്ന വാക്യം എടുക്കുന്നു. അതിനോട് " ........As evident from the other provisions of the KIIFB Act, the decisions of the KIIFB are taken by way of Board resolutions ....." എന്ന പിന്നീടു വരുന്ന ഒരു ഭാഗം ചേർത്തു വെച്ച് ഒരു വ്യാഖ്യാനം ചമയ്ക്കുന്നു.

മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ബോർഡ് എന്ന് ഇഡിയ്ക്കുള്ള മറുപടിയിൽ തോമസ് ഐസക് പറഞ്ഞു എന്ന മട്ടിൽ ഒരു വാർത്ത ചമയ്ക്കുന്നു.

മുഖ്യമന്ത്രിയും ധനമന്ത്രിയും അവരുടെ ഔദ്യോഗിക പദവിയുടെ ഭാഗമായി (in their official capacity) ചെയർമാനും വൈസ് ചെയർമാനുമാണ് എന്നു പറഞ്ഞതിനെ ഈ ദുഷ്ട ലാക്കോടെ പ്രചരിപ്പിക്കുന്നതാണ് ഇവിടത്തെ ഒരു കൂട്ടം മാധ്യമങ്ങളുടെ രീതി.

ഇഡിയ്ക്കു കൊടുത്ത മറുപടിയോട് മെരിറ്റിൽ എന്തെങ്കിലും വിമർശനമുന്നയിക്കാൻ പാങ്ങില്ലാതെ വരുമ്പോൾ കുന്നായ്മയും കുത്തിത്തിരിപ്പും. അതാണ് ലൈൻ.

ഇതൊന്നും കൊണ്ട് ഇഡിയുടെ രാഷ്ട്രീയ പ്രേരിതമായ നീക്കൾക്കെതിരെയുള്ള പോരാട്ടത്തിൽ നിന്നും പിന്തിരിപ്പിക്കാനാവില്ല എന്നു മാത്രം പറയട്ടെ !
 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.