Skip to main content

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം യാഥാർഥ്യ ബോധമില്ലാത്തത്

പൊള്ളയായ അവകാശവാദങ്ങളും ഊതിപ്പെരിപ്പിച്ച കണക്കുകളും കൊണ്ട് നിറച്ച രാജ്യത്തിന്റെ സാമൂഹിക യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത ഒരു പ്രസംഗം മാത്രമായി രാഷ്‌ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം മാറി. നമ്മുടെ രാജ്യം ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്നും മുന്നോട്ടുള്ള പ്രയാണത്തിന് ഏത് രീതിയിലാണ് സർക്കാർ നയരൂപീകരണം നടത്തുക എന്നുമുള്ള വിവരണമായിരുന്നു നയപ്രഖ്യാപനത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒന്നിനോടും നീതിപുലർത്താത്ത ഒന്നായി രാഷ്ട്രപതിയുടെ പ്രസംഗം മാറി. അയോധ്യയിലെ രാമക്ഷേത്രം സർക്കാരിന്റെ മികവിനുള്ള ഉദാഹരണമായി പരാമർശിച്ച പ്രസംഗം ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന്റെ നയ പ്രഖ്യാപനമാണോ എന്ന് സംശയം ജനിപ്പിക്കുന്നതാണ്. അയോധ്യയിലെ രാമക്ഷേത്രം എന്ന ജനങ്ങളുടെ നൂറ്റാണ്ടുകളായുള്ള ആഗ്രഹം ഇന്ന് യാഥാർഥ്യമായിരിക്കുന്നു എന്നാണ് സർക്കാരിന്റെ നേട്ടങ്ങൾ പരാമർശിക്കുന്ന ഭാഗത്ത് രാഷ്ട്രപതി സൂചിപ്പിച്ചിരിക്കുന്നത്. ബിജെപി ഭരണത്തിന് കീഴിൽ രാജ്യം ഏത് രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പരാമർശം. പാർലമെന്റ് നടപടിക്രമങ്ങൾ അട്ടിമറിച്ചുകൊണ്ട് പാസാക്കിയ പൗരത്വ ഭേദഗതിയും ഭരണഘടനയിലെ 370ആം വകുപ്പ് എടുത്ത് കളഞ്ഞ നടപടിയും ഉൾപ്പെടെയുള്ളവയും ഇതോടൊപ്പം മോഡി സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടുത്തിയ രാഷ്ട്രപതി ഈ സർക്കാരിന്റെ മുഖമുദ്ര ജനാധിപത്യ ധ്വംസനവും നയം വർഗീയ വൽക്കരണവുമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ചെയ്തത്. രാജ്യത്തെ ദരിദ്രരും ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളിലെ ജനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ ഒന്നും നയപ്രഖ്യാപനത്തിന്റെ ഭാഗമായില്ല. ദരിദ്ര ജനവിഭാഗങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന പ്രശ്നങ്ങളൊന്നും സർക്കാരിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല എന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിൽ നിന്ന് വ്യക്തമാണ്. മുപ്പത്തിരണ്ട് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല.

പശ്ചാത്തല സൗകര്യ വികസന രംഗത്തും ദാരിദ്ര്യ നിർമാർജനത്തിനും സ്ത്രീ ശാക്തീകരണത്തിനും സർക്കാർ നടത്തിയ ഇടപെടലുകളെ പുകഴ്ത്താൻ പ്രസംഗത്തിൽ പരാമർശിച്ച പല പദ്ധതികളും സാധാരണ ജനങ്ങൾക്ക് ഒരു തരത്തിലും ഉപകാരപ്പെടാത്ത പ്രഖ്യാപനങ്ങൾ മാത്രമായിരുന്നു എന്നത് ഈ നയപ്രഖ്യാപനത്തിന്റെ പൊള്ളത്തരം വിളിച്ചോതുന്ന വസ്തുതയാണ്. പൊതുമേഖലാ വ്യവസായങ്ങളും രാജ്യത്തിന്റെ സമ്പത്തും വിറ്റുതുലയ്ക്കുന്ന നയം പിന്തുടരുന്ന കേന്ദ്ര സർക്കാറിന് എങ്ങനെയാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവുക? സമസ്ത മേഖലകളിലും അത്യന്തം അപകടകരമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ടിരിക്കുന്ന മോഡി സർക്കാർ രാജ്യത്തെയും ജനങ്ങളെയും വീണ്ടും വീണ്ടും ദുരിതക്കായത്തിലേക്കാഴ്ത്തുന്നു. രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെയോ പ്രധാന പ്രശ്നങ്ങളെയോ കുറിച്ചൊന്നും പ്രതിപാദിക്കാത്ത രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തീർത്തും നിരാശാജനകമാണ്. സാധാരണക്കാരന്റെ ജീവിത ദുരിതങ്ങൾക്ക് പരിഹാരം കാണാനുതകുന്ന ഒരു പദ്ധതിയും ആസൂത്രണം ചെയ്യാത്ത കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളുടെ കീശ വീർപ്പിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം സർക്കാർ നേരിട്ട് നടത്തുന്ന കടുത്ത വർഗീയ വൽക്കരണനയവും രാജ്യത്തെ ഇരുണ്ട യുഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലും സർക്കാരിനെ പ്രകീർത്തിക്കുന്ന പ്രസംഗം നടത്താൻ രാഷ്ട്രപതി നിർബന്ധിതനായി എന്നതുതന്നെയാണ് ഏറ്റവും വലിയ വിരോധാഭാസം.
 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.