Skip to main content

വികസനത്തിന്റെ ഗുണഫലം ജനങ്ങൾക്കെല്ലാം ലഭിക്കണം

വികസനത്തിന്റെയും മാറ്റത്തിന്റെയും ഗുണഫലം നാട്ടിലെ ജനങ്ങൾക്കെല്ലാം ലഭിക്കണമെന്നാണ്‌ സർക്കാരിന്റെ കാഴ്‌ചപ്പാട്.�കൂടുതൽ വികസനം ലക്ഷ്യമിടുന്നതും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉതകുന്നതുമായ കാര്യങ്ങൾക്കാകും സംസ്ഥാന ബജറ്റിൽ മുൻഗണന. ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുക എന്നതാണ്‌ ഏതൊരു ബജറ്റിന്റെയും ലക്ഷ്യമാകേണ്ടത്‌. കാര്യങ്ങളുടെയാകെ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്‌. സമ്പത്തും അധികാരങ്ങളും അവരുടെ കൈയിലാണ്‌. സംസ്ഥാനങ്ങളുടെ സമ്പത്ത്‌ വലിയ തോതിൽ കുറയുന്നതാണ്‌ അനുഭവം. ചെലവുചുരുക്കിയും തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചും കോർപറേറ്റുകളുടെ താൽപ്പര്യങ്ങൾക്ക്‌ കൂടുതൽ പരിഗണന നൽകുന്നതാണ്‌ കേന്ദ്ര ബജറ്റ്‌. എന്നാൽ, ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ താൽപ്പര്യവും ഉയർത്തിപ്പിടിക്കണം എന്നാണ്‌ സംസ്ഥാന സർക്കാർ കാണുന്നത്‌. അതിനൊപ്പം വ്യവസായവും വാണിജ്യവും നല്ല രീതിയിൽ വരണം. കൂടുതൽ തൊഴിലവസരങ്ങളുണ്ടാകണം. നിർമാണമേഖലയടക്കം സജീവമാകണം. എല്ലാ മേഖലയും സജീവമാകത്തക്ക നിലയിലുള്ള സമീപനമാകും സംസ്ഥാന ബജറ്റിൽ സ്വീകരിക്കുക.

കേരളത്തെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്‌ കേന്ദ്രം. ഇതുവരെ ഇങ്ങനെയൊരു സ്ഥിതിയുണ്ടായിട്ടില്ല. അതിന്റേതായ ബുദ്ധിമുട്ടുണ്ട്‌. എന്നിരുന്നാലും ചെലവിന്റെ കാര്യത്തിൽ കേരളം കുറവുവരുത്തിയിട്ടില്ല. വരുമാനവും തൊഴിലും വർധിപ്പിച്ചും സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിച്ചുമല്ലാതെ കൂടുതൽ മുന്നേറാനാകില്ല. കേന്ദ്രം അർഹമായ പണം നൽകാതിരിക്കുന്നതിന്റെ പ്രശ്‌നങ്ങളുണ്ട്‌. അതിനെ നേരിടാൻ രാഷ്ട്രീയമായും ഭരണഘടനാപരമായും നിയമപരമായുമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്‌. അത്‌ തുടരും. എന്നാൽ, കാത്തിരിക്കാനാകില്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തുതന്നെ പോകണം.

ജീവനക്കാരുടെ കാര്യത്തിൽ പോസിറ്റീവായ സമീപനമാണ്‌ സർക്കാരിനുള്ളത്‌. ജീവനക്കാർക്ക്‌ ഒന്നും കൊടുക്കാൻ പാടില്ല, ഇത്രയും ജീവനക്കാർ വേണ്ട എന്നൊക്കെയുള്ള യുഡിഎഫിന്റെ സമീപനമല്ല എൽഡിഎഫിന്റേത്‌. ഡിഎ കുടിശ്ശിക ഘട്ടംഘട്ടമായി നൽകുമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. അതിൽ വീഴ്‌ചയുണ്ടാകില്ല. ക്ഷേമപെൻഷൻ കൃത്യമായി നൽകുക എന്നതാണ്‌ ഇപ്പോഴത്തെ വെല്ലുവിളി. ഈ വർഷം 57,000 കോടിയുടെ വെട്ടിക്കുറവാണ്‌ കേന്ദ്രം വരുത്തിയത്‌. പുതിയ കേന്ദ്രബജറ്റും സംസ്ഥാനത്തിന്‌ ഗുണംചെയ്യുന്നതല്ല. ഇത്രയും ബുദ്ധിമുട്ടുണ്ടായിട്ടും ഡിസംബറിലും പെൻഷൻ നൽകി. പെൻഷൻ കൃത്യമായി നൽകണം എന്നാണ്‌ സർക്കാർ നിലപാട്‌. 14,000 കോടിയോളം രൂപയാണ്‌ സാമൂഹ്യ ക്ഷേമപെൻഷനായി കേരളം ചെലവഴിക്കുന്നത്‌. സാമൂഹ്യക്ഷേമ കാര്യങ്ങൾ മാറ്റിവച്ചാൽ നിങ്ങൾക്ക്‌ മുന്നോട്ടുപൊയ്‌ക്കൂടേ എന്നാണ്‌ കേന്ദ്രം ചോദിക്കുന്നത്‌. എന്നാൽ, സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള സമീപനം എടുക്കാതെ മുന്നോട്ടുപോകാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.