Skip to main content

തൊഴിലാളികളുടെ സാർവദേശീയ സംഘടനയായിരുന്ന കമ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസിന്റെ ആവശ്യപ്രകാരം മാർക്സും ഏംഗൽസും ചേർന്ന് ജർമൻ ഭാഷയിൽ എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ട്‌ 176 വർഷം

ഇന്ന് റെഡ് ബുക്ക്സ് ഡേ. തൊഴിലാളികളുടെ സാർവദേശീയ സംഘടനയായിരുന്ന കമ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസിന്റെ ആവശ്യപ്രകാരം മാർക്സും ഏംഗൽസും ചേർന്ന് ജർമൻ ഭാഷയിൽ എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ട്‌ 176 വർഷം.

കിഴക്കൻ പാകിസ്ഥാനിലെ ധാക്ക സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭത്തെ ഓർക്കാതെ ഈ ദിവസം കടന്നു പോകുന്നില്ല. ഭരണകൂടം ഉറുദു ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ രാജ്യമെമ്പാടും പടർന്നു. തുടർന്ന് ബംഗാളി ഭാഷയെ അധ്യായന മാധ്യമമാക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ വിദ്യാർത്ഥികളെ നിഷ്ടൂരം കൊലചെയ്താണ് ഭരണകൂടം അതിനെ അടിച്ചമർത്തിയത്. അഞ്ചു വിദ്യാർഥികകൾ പ്രക്ഷോഭത്തിൽ രക്തസാക്ഷികളായി.1952 ഫെബ്രുവരി 21ലെ ആ കറുത്ത ദിനത്തിന്റെ സ്മരണ നിലനിർത്താൻ യുനെസ്കോ വിദ്യാർത്ഥികളുടെ രക്തസാക്ഷിത്വ ദിനത്തെ ലോക മാതൃഭാഷ ദിനമായി ആചരിച്ചു വരുന്നു.

ഒമ്പതു വർഷം മുൻപ് ഇതേ ദിവസമാണ് കമ്മ്യൂണിസ്റ്റ് നേതാവും പുരോഗമനവാദിയുമായിരുന്ന ഗോവിന്ദ് പൻസാരെ എന്ന വയോ വൃദ്ധനെ ഹിന്ദു തീവ്രവാദികൾ വെടിവെച്ചു കൊന്നത്. ആറു ദശാബ്ദക്കാലം മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തെ ഹിന്ദു തീവ്രവാദികൾ എക്കാലവും ഭയപ്പെട്ടിരുന്നു. പൻസാരെയുടെ ആശയങ്ങളിലും പ്രവർത്തങ്ങളിലും അസഹിഷ്ണരം പരിഭ്രാന്തരുമായ അവർ അദ്ദേഹത്തെ നിഷ്കരുണം കൊലപ്പെടുത്തുകയായിരുന്നു. ഗോവിന്ദ് പൻസാരെയുടെ ഓർമ്മകൾ എക്കാലവും വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ജ്വലിക്കുന്ന ഓർമ്മയായി നിലനിൽക്കും.

രണ്ടു വർഷം മുൻപ് ഇതേ ദിവസമാണ് പുന്നോലിൽ സജീവ സിപിഐ എം പ്രവർത്തകനായിരുന്ന സ. കെ ഹരിദാസനെ ആർഎസ്എസുകാർ വെട്ടി കൊലപ്പെടുത്തിയത്. മൽസ്യത്തൊഴിലാളിയായിരുന്ന സഖാവിനെ അതി ക്രൂരമായാണ് കൊലചെയ്തത്. സംഘപരിവാറിന്റെ രക്ത ദാഹത്തിൻ്റെ പ്രതീകമായിരുന്നു സഖാവ് ഹരിദാസന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിലെ സൗഹാർദ്ദത്തെ എങ്ങനെയും അട്ടിമറിക്കുക എന്ന സ്ഥാപിത താല്പര്യം മാത്രമാണ് ആർഎസ്എസ് ലക്ഷ്യമിട്ടത്.

മൂലധന ശക്തികളുടെ പിൻബലത്തിൽ പലതരം അക്രമണങ്ങളിലൂടെ സമൂഹത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും അട്ടിമറിക്കാനും ഭിന്നിപ്പുണ്ടാക്കാനും നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ - തീവ്ര വർഗ്ഗീയ ശക്തികളെ പ്രതിരോധിക്കാനും നേരിടാനുമുള്ള കരുത്തുള്ള ആശയാധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം കൂടിയാണ് ചരിത്രപരമായ ഈ ദിനം.

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.