Skip to main content

ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒരു റിപബ്ലിക് ആവാൻ നമ്മൾ തീരുമാനിച്ചപ്പോൾ ഇത്തരമൊരു സ്വേച്ഛാധിപത്യഭരണത്തിനല്ല നമ്മൾ ഒപ്പിട്ടത്

ഇടയ്ക്കിടെ ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ കാരണം രാഷ്ട്രത്തിന്റെ ശ്രദ്ധ 'വികസനപ്രവർത്തനങ്ങ'ളിൽ നിന്ന് മാറിപ്പോവുന്നു, അതിനാൽ ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണം എന്നതായിരുന്നു നരേന്ദ്രമോദി സർക്കാരിന്റെ വാദം. രാജ്യത്തെ ഒരു വിഭാഗം മധ്യവർഗത്തിന്റെ പിന്തുണ ഇതിന് ഉണ്ടാക്കിയെടുക്കാനും സർക്കാരിന് കഴിഞ്ഞു. എന്നാൽ, ദില്ലിയിൽ അധികാരം കേന്ദ്രീകരിക്കാനും നമ്മുടെ ഫെഡറൽ ചട്ടക്കൂടിനെ തകർക്കാനും ആണ് ഈ പുതിയ തട്ടിപ്പ് എന്നത് വ്യക്തമായിരുന്നു. പക്ഷേ, ഇപ്പോൾ ഇവരുടെ നിർദ്ദേശങ്ങൾ വന്നപ്പോൾ രാജ്യത്ത് എപ്പോഴും തെരഞ്ഞെടുപ്പ് ആയിരിക്കും എന്ന സ്ഥിതിയായി!
ഇപ്പോൾ ലഭ്യമായ വിവരങ്ങൾപ്രകാരമാണെങ്കിൽ വളരെ വിചിത്രമാകും കാര്യങ്ങൾ. സംസ്ഥാനങ്ങളിലോ പഞ്ചായത്തിൽ പോലുമോ ഒരു സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ലോക്സഭയുടെ കാലാവധി കഴിയുന്നവരെയുള്ള ഏതാനും വർഷങ്ങൾക്കു വേണ്ടി അവിടെ തിരഞ്ഞെടുപ്പ് നടക്കും. ലോക്സഭയ്ക്ക് ഒപ്പം വീണ്ടും തെരഞ്ഞെടുപ്പ്. 1957 മുതൽ ഈ സംവിധാനം ആയിരുന്നു എങ്കിൽ കേരളത്തിൽ എത്ര തെരഞ്ഞെടുപ്പ് നടക്കുമായിരുന്നു എന്ന് ആലോചിക്കുക.
പക്ഷേ, കൂടുതൽ തെരഞ്ഞെടുപ്പുകൾ നടക്കും എന്നതല്ല ഇവിടത്തെ കാതലായ പ്രശ്നം. അധികാരം നിർണയിക്കപ്പെടുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രം ആയിരിക്കും എന്നതാണ്. കൂടുതൽ അധികാരകേന്ദ്രീകരണനിയമങ്ങളും പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയവും കൊണ്ടുള്ള ദില്ലി കേന്ദ്രീകരണം ഇതിനൊപ്പം വച്ച് വായിക്കണം.
ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒരു റിപബ്ലിക് ആവാൻ നമ്മൾ തീരുമാനിച്ചപ്പോൾ ഇത്തരം സ്വേച്ഛാധിപത്യഭരണത്തിനല്ല നമ്മൾ ഒപ്പിട്ടത്.
 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.