Skip to main content

ശ്രീനാരായണ ദർശനത്തെ ബിജെപിയിൽ കൊണ്ടുപോയി കെട്ടാൻ ശ്രമം നടക്കുന്നു

എസ്‌എൻഡിപി ബിഡിജെഎസുമായി ചേർന്ന്‌ ബിജെപിയുടെ റിക്രൂട്ടിങ്‌ ഏജന്റായി പ്രവർത്തിക്കുകയാണ്. ശ്രീനാരായണ ദർശനത്തെ ബിജെപിയിൽ കൊണ്ടുപോയി കെട്ടാനാണ്‌ ശ്രമം. എന്നാൽ എസ്‌എൻഡിപിക്കെതിരെ ഏറ്റവും ശക്‌തിയായ കടന്നാക്രമണം നടത്തുന്നത്‌ ആർഎസ്‌എസ്‌ ആണ്. എസ്‌എൻഡിപിയോട്‌ യാതൊരു തരത്തിലുള്ള വിരോധവും പ്രകടിപ്പിക്കേണ്ട കാര്യം ഇടതുപക്ഷത്തിന്‌ ഇല്ല. എസ്‌എൻഡിപി യഥാർഥത്തിൽ കൈകാര്യം ചെയ്യുന്ന ദർശനം ആർഎസ്‌എസിന്റെ ദർശനങ്ങൾക്ക്‌ തികച്ചും എതിരായിട്ടുള്ളതാണ്‌.

ശ്രീനാരായണ ഗുരുവിന്റെ ദർശനം ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌ എന്നതാണ്‌. സർവമത സമ്മേളനത്തിൽ ഗുരു പറഞ്ഞത്‌ സർവ്വ മതങ്ങളുടെയും സത്വം ഒന്നാണ്‌ എന്നാണ്‌. മത വർഗീയവാദികളിൽ ഹിന്ദുത്വ അജൻഡ വച്ച്‌ പ്രവർത്തിക്കുന്നവരാണ്‌ എസ്‌എൻഡിപിയെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ചാതുർവർണ വ്യവസ്ഥയിലധിഷ്‌ഠിതമായ ഭരണഘടനയും അതിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഭരണവ്യവസ്ഥയും വേണമെന്ന്‌ പറയുന്നത്‌ അവരാണ്‌. എസ്‌എൻഡിപിക്കെതിരായിട്ടുള്ള ഭീഷണി ആർഎസ്‌എസിന്റെയും ബിജെപിയുടെയുമാണ്.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.