Skip to main content

മുഴുവൻ പാർടി പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ മാലിന്യ നിർമാർജനത്തിന്‌ സിപിഐ എം നേതൃത്വം നൽകും

ശുചിത്വ കേരളമെന്ന ലക്ഷ്യത്തോടെ പാർടിയുടെ മുഴുവൻ പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ മാലിന്യ നിർമാർജനത്തിന്‌ സിപിഐ എം നേതൃത്വം നൽകും. ലക്ഷക്കണക്കിന്‌ ജനങ്ങളെ അണിനിരത്തിയുള്ള സന്നദ്ധപ്രവർത്തനത്തിലൂടെ മാലിന്യ പ്രശ്നത്തിന്‌ പരിഹാരമുണ്ടാക്കാനാണ്‌ ശ്രമം. മലിനീകരണം ഒഴിവാക്കാനുള്ള തുടർപ്രവർത്തനത്തിനും പാർടി പ്രവർത്തകർ സന്നദ്ധമായിരിക്കും. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിനായി സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്‌. അതുമായി സഹകരിച്ചായിരിക്കും പ്രവർത്തനം.

ദൈവത്തിന്റെ സ്വന്തം നാട്‌ എന്നും, കണ്ടിരിക്കേണ്ട ലോകത്തെ 52 സ്ഥലങ്ങളിലൊന്ന്‌ എന്ന ഖ്യാതിയും നേടിയ കേരളത്തിലെ തെരുവുകൾ മാലിന്യംതള്ളുന്ന കേന്ദ്രങ്ങളാകുന്നത്‌ തടയാൻ ഫലപ്രദമായ ഇടപെടൽ വേണം. എല്ലാവരുടേയും സഹകരണത്തോടെയേ പ്രശ്നത്തിന്‌ പരിഹാരം കാണാനാകൂ. ആമയിഴഞ്ചാൻ തോടിലെ ദാരുണ സംഭവത്തെ തുടർന്ന്‌ മാധ്യമങ്ങൾ അടക്കം ഈ സാമൂഹ്യ ഉത്തരവാദിത്തം എടുത്ത്‌ പറഞ്ഞിട്ടുണ്ട്‌.

സാധാരണക്കാരുടെയും മധ്യവർഗത്തിന്റെയും പ്രശ്നങ്ങൾക്ക്‌ പരിഹാരമെന്നോണം ക്ഷേമപെൻഷനുകളും ക്ഷാമബത്തയും മറ്റും സംബന്ധിച്ച തീരുമാനം നിയമസഭയിൽതന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വ്യക്തതയോടെയാണ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. വികസനമേഖലയ്ക്കടക്കം കൂടുതൽ പണം നീക്കിവച്ച്‌ മികച്ച സാമ്പത്തിക മാനേജ്‌മെന്റാണെന്നും തെളിയിച്ചു. പകർച്ചവ്യാധി, മാലിന്യ പ്രശ്നം തുടങ്ങി എല്ലാത്തിനോടും നിഷേധാത്മകനിലപാടാണ്‌ പ്രതിപക്ഷം സ്വീകരിക്കുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.