Skip to main content

ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ ഭാഗം സ. പി രാജീവ് സന്ദർശിച്ചു

ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ ഭാഗം സന്ദർശിച്ചു. ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി തന്നെ ജനങ്ങൾക്ക് വാക്ക് നൽകിയിട്ടുണ്ട്. വയനാടിനോട് ഐക്യപ്പെട്ടുകൊണ്ട് രക്ഷാ പ്രവർത്തനത്തിനെത്തിയ പലരെയും കണ്ടു. ലോകമാകെ ഈ രക്ഷാപ്രവർത്തനത്തെ വീക്ഷിക്കുന്നുണ്ട്. ആയിരക്കണക്കിനാളുകളെ നമുക്ക് രക്ഷപ്പെടുത്താൻ സാധിച്ചു. ഇവരുടെ പുനരധിവാസമുൾപ്പെടെയുള്ള കാര്യങ്ങൾ അടുത്ത ഘട്ടത്തിൽ തന്നെ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ആ കാര്യങ്ങളുമായി മുന്നോട്ടുപോകും.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.