വയനാടിന് കൈത്താങ്ങായി കേരള കർഷകസംഘം ആദ്യ ഗഡുവായി സമാഹരിച്ച ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലക്ക് കൈമാറി. അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റ് സ. അശോക് ധാവ്ളെ, സെക്രട്ടറി സ. വിജൂ കൃഷ്ണൻ, ട്രഷറർ സ. പി കൃഷ്ണപ്രസാദ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ. ഇ പി ജയരാജൻ എന്നിവരുടെ സാന്നിധ്യത്തിൽ കർഷക സംഘം സംസ്ഥാന പ്രസിഡന്റ് സ. എം വിജയകുമാർ, സെക്രട്ടറി സ. വത്സൻ പനോളി, ട്രഷറർ സ. ഗോപി കോട്ടമുറിക്കൽ എന്നിവർ ചേർന്ന് മുഖ്യമന്ത്രി സ. പിണറായി വിജയന് തുക കൈമാറി.