Skip to main content

മല എലിയെ പ്രസവിച്ചെന്നു കേട്ടിട്ടില്ലേ? ഏതാണ്ട് അതുപോലെ ആയിപ്പോയി ആശാ പ്രവർത്തകർക്ക് 2000 രൂപ പ്രതിമാസ പ്രത്യേക അലവൻസ് എന്ന യുഡിഎഫിന്റെ പ്രഖ്യാപനം

മല എലിയെ പ്രസവിച്ചെന്നു കേട്ടിട്ടില്ലേ? ഏതാണ്ട് അതുപോലെ ആയിപ്പോയി ആശാ പ്രവർത്തകർക്ക് 2000 രൂപ പ്രതിമാസ പ്രത്യേക അലവൻസ് എന്ന യുഡിഎഫിന്റെ പ്രഖ്യാപനം. ഇതിലിപ്പോൾ കേരള സർക്കാർ പ്രഖ്യാപിച്ച 1000 രൂപ അധിക അലവൻസും ഉൾപ്പെടുമോ ആവോ?
പിന്നെ ആശമാർക്ക് മാത്രമേ ഉള്ളോ? അങ്കണവാടിക്കാർക്കും, പാചക തൊഴിലാളികൾക്കും കേരള സർക്കാർ അലവൻസ് വർധിപ്പിച്ചിരുന്നല്ലോ? അവരെയൊക്കെ എന്തേ വിട്ടുകളഞ്ഞത്?
എന്തൊക്കെയായിരുന്നു ആക്രാന്തങ്ങൾ? SUCI യുടെ സമരത്തിന്റെ ഡിമാൻഡ് 21000 രൂപ ശമ്പളം ആക്കണം എന്നായിരുന്നു. എത്ര പ്രാവിശ്യം യുഡിഎഫ് നേതാക്കന്മാർ സമരപന്തലിൽ പോയി പിന്തുണ പ്രഖ്യാപിച്ചു?
സമരം പിൻവലിച്ചുകൊണ്ട് സമരക്കാർ പറഞ്ഞത് ഓരോ വാർഡിലേക്കും ഈ സമരം വ്യാപിപ്പിക്കും എന്നാണ്. “സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നതിനേക്കാൾ രൂക്ഷമായിരിക്കും പ്രാദേശികതലത്തിലേതെന്ന് സമാപനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യ ക്യാബിനറ്റിൽ ആശമാരുടെ വിഷയത്തിൽ തീരുമാനം എടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.”
തീരുമാനം എടുക്കുന്നതിന്റെ സാമ്പിളാണ് ഇപ്പോൾ നാം കണ്ടത്. അടുത്ത 5 വർഷത്തേയ്ക്കുള്ള സമ്മാനം 2000 രൂപ.
ഇടതുപക്ഷ ജനനധിപത്യ മുന്നണിയുടെ റെക്കോർഡ് എന്താണ്?
2016-ൽ അധികാരത്തിൽ വരുമ്പോൾ 1000 രൂപയായിരുന്നു. അതാണ് ഇപ്പോൾ 8,000 രൂപയായി വർദ്ധിപ്പിച്ചിട്ടുള്ളത്. ദേശീയ ശരാശരി 5,000 രൂപയാണ്. ഇതിനുപുറമെ കേന്ദ്ര സർക്കാരിന്റെ പ്രതിമാസ ഇൻസെന്റീവ് ആയി 3500 രൂപ സ്ഥിരമായി കിട്ടും. ഇത് കൂടാതെ ശരാശരി ഏതാണ്ട് 1000 രൂപ വരുന്ന പെർഫോമൻസ് ഇൻസെന്റീവും ഉണ്ട്. അതായത് കേരളത്തിലെ ആശാപ്രവർത്തകരിൽ 90% പേർക്ക് 12,000 - 15,000 രൂപവരെ എല്ലാമാസവും ലഭിക്കും.
കേന്ദ്ര സർക്കാരിന്റെ സ്കീമാണ് ആശ (ASHA). 3500 രൂപയെ കേന്ദ്രസർക്കാർ പ്രതിമാസം നൽകുവാൻ തയ്യാറുള്ളൂ. പെർഫോമൻസ് ഇൻസെന്റീവിന്റെ 40% വും സംസ്ഥാന സർക്കാരിന്റെ ചുമലിലാണ്. എന്നിട്ടും സമരപന്തലിൽ ബിജെപി എന്തെല്ലാം വിക്രീയകളാണ് സുരേഷ്‌ഗോപിയുടെ നേതൃത്വത്തിൽ തന്നെ നടത്തിയത്?
കേരളത്തിലെ ആരോഗ്യ പരിരക്ഷയിൽ നിസ്തുലമായ ഒരു പങ്കാണ് ആശാ പ്രവർത്തകർക്കുള്ളത്. അവരുടെ അലവൻസ് പടിപടിയായി ഇനിയും ഉയർത്തണം. അത് ചെയ്യുവാനുള്ള പ്രതിബദ്ധത കഴിഞ്ഞ 9 വർഷത്തിനിടയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തെളിയിച്ചിട്ടുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.