Skip to main content

വളരെ തന്ത്രപ്രധാനമായ സാറ്റ്‌ലൈറ്റ് സ്പെക്ട്രവും ഓർബിറ്റൽ സ്ലോട്ടുകളും സ്വന്തമാക്കാനും ബഹിരാകാശ കുത്തക സൃഷ്ടിക്കാനും സ്റ്റാർലിങ്ക്‌ പോലുള്ള ഒരു യുഎസ് കമ്പനിയെ അനുവദിക്കുന്നത് ഇന്ത്യയുടെ ദേശീയ പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കും

ടെലികോം കമ്പനികളായ ജിയോയും എയർടെല്ലും സ്റ്റാർലിങ്കുമായി സഹകരിക്കുന്നുവെന്ന സമീപകാല റിപ്പോർട്ടുകൾ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ്. കൃത്രിമോപഗ്രഹങ്ങളുടെ സഹായത്താൽ രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുമെന്ന വാഗ്‌ദാനം നിറവേറ്റുന്നതിനായാണ്‌ കമ്പനികൾ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കുമായി സഹകരിക്കുന്നത്‌. ഈ സഹകരണം സ്പെക്ട്രം വിതരണം, ദേശീയ സുരക്ഷ എന്നീ കാര്യങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണ്.

സ്‌പെക്‌ട്രം എന്നത്‌ അപൂർവമായ വിഭവമാണെന്നും സ്വകാര്യ വ്യക്തികളെ ഇതുമായി ബന്ധപ്പെടുത്തുന്നത്‌ തുറന്ന ലേലത്തിലുടെ ആയിരിക്കണമെന്നും സുപ്രീംകോടതി റ്റു ജി (2G) കേസിൽ നിലപാടെടുത്തതാണ്‌. അതുകൊണ്ടുതന്നെ സ്പെക്ട്രം അനുവദിക്കുന്നതിനുള്ള ഏതൊരു സ്വകാര്യ ഇടപാടും രാജ്യത്തെ നിയമത്തിന്റെ ലംഘനമായിരിക്കും. ജിയോ, എയർടെൽ, സ്റ്റാർലിങ്ക് എന്നിവ ചേർന്ന് സാറ്റ്‌ലൈറ്റ് സ്പെക്ട്രം ഉപയോഗത്തിൽ ആധിപത്യം സ്ഥാപിക്കാൻ ഒരു സഖ്യം രൂപീകരിക്കുന്നത് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ടെലികോം വരിക്കാരെ ബാധിക്കും.

ഐഎസ്ആർഒയുടെ പ്രവർത്തനങ്ങൾ, പ്രതിരോധം തുടങ്ങിയ തന്ത്രപരമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ്‌ സാറ്റ്‌ലൈറ്റ്‌ സ്പെക്ട്രം അനുവദിക്കേണ്ടത്‌. സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ല ഇത്‌, ഒരു രാജ്യത്തിന് എത്ര ഓർബിറ്റൽ സ്ലോട്ടുകൾ ഉണ്ട്‌ എന്നുള്ളതിന്റെ ചോദ്യം കൂടിയാണ്. സുപ്രാധാനമായ ഓർബിറ്റൽ സ്ലോട്ടുകളിൽ സ്റ്റാർലിങ്കിന്റെ സാറ്റ്‌ലൈറ്റുകൾക്ക്‌ ഇടപെടാൻ അവസരമൊരുക്കുന്നത്‌ രാജ്യത്തിന്റെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾക്ക് എതിരായിരിക്കും. ഇതുവഴി പ്രതിരോധം, കാലാവസ്ഥാ തുടങ്ങിയവയെ പറ്റിയുള്ള വിവരങ്ങൾ സ്റ്റാർലിങ്കിന്‌ ശേഖരിക്കാനും സാധിക്കും. ഐഎസ്‌ആർഒ പോലുള്ള ഏജൻസിക്ക്‌ മാത്രമാണ്‌ ഇപ്പോൾ ഇത്‌ സാധ്യമാവുന്നത്‌.

ടെലികോം കമ്പനികളുടെ സേവനങ്ങളും ഒരു രാജ്യത്തിന്റെ പ്രതിരോധത്തെ സംബന്ധിച്ച്‌ നിർണായകമാണ്. സ്റ്റാർലിങ്ക്‌ സേവനങ്ങൾ ഉക്രൈയ്‌ന്‌ നൽകുന്നത്‌ നിർത്തലാക്കുമെന്ന്‌ യുഎസ്‌ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ്‌ സെലൻസ്‌കിക്ക്‌ യുഎസ്‌ ആവശ്യങ്ങളുടെ ഭാഗമായി പല വിഭവങ്ങളും അമേരിക്കയ്‌ക്ക്‌ കൈമാറേണ്ടി വന്നതും റഷ്യയുമായി ചർച്ചയ്‌ക്ക്‌ ഇരിക്കേണ്ടി വന്നതും.

യുഎസ്‌ മേൽനോട്ടത്തിൽ തന്നെയായിരുന്നു ചർച്ച. വളരെ തന്ത്രപ്രധാനമായ സാറ്റ്‌ലൈറ്റ് സ്പെക്ട്രവും ഓർബിറ്റൽ സ്ലോട്ടുകളും സ്വന്തമാക്കാനും ബഹിരാകാശ കുത്തക സൃഷ്ടിക്കാനും സ്റ്റാർലിങ്ക്‌ പോലുള്ള ഒരു യുഎസ് കമ്പനിയെ അനുവദിക്കുന്നത് ഇന്ത്യയുടെ ദേശീയ പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കും.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ടി പി രാമകൃഷ്‌ണൻ, സ.

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും

സ. പിണറായി വിജയൻ

പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുകയാണ്.

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാകും

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഗൗരവമായ വിഷയമാണിത്.

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്

സ. പിണറായി വിജയൻ

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.