Skip to main content

ഒഡിഷ, അസം, ഹരിയാന, ചത്തീസ്‌ഗഡ്‌, മഹാരാഷ്‌ട്ര, ഡൽഹി തുടങ്ങി ബിജെപി അധികാരത്തിലുള്ള സ്ഥലങ്ങളിൽ ബംഗാളി സംസാരിക്കുന്നവരെ ‘ബംഗ്ലാദേശികൾ’ എന്ന്‌ മുദ്രകുത്തി കടന്നാക്രമിക്കുന്നത് അവസാനിപ്പിക്കണം

ഒഡിഷ, അസം, ഹരിയാന, ചത്തീസ്‌ഗഡ്‌, മഹാരാഷ്‌ട്ര, ഡൽഹി തുടങ്ങി ബിജെപി അധികാരത്തിലുള്ള സ്ഥലങ്ങളിൽ ബംഗാളി സംസാരിക്കുന്നവരെ ‘ബംഗ്ലാദേശികൾ’ എന്ന്‌ മുദ്രകുത്തി കടന്നാക്രമിക്കുന്നത് അവസാനിപ്പിക്കണം. അസമിൽ ജനങ്ങളെ അവർക്ക്‌ അവകാശപ്പെട്ട ഭൂമികളിൽനിന്ന് ബലംപ്രയോഗിച്ച്‌ കൂട്ടത്തോടെ കുടിയിറക്കുന്നത്‌ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും കോട്ടങ്ങളുണ്ടാക്കും. കൂട്ട കുടിയിറക്കലുകളുടെ പേരിൽ മേനി നടിക്കുന്ന അസം മുഖ്യമന്ത്രി വർഗീയ ധ്രുവീകരണം കൂടുതൽ ശക്തമാക്കാനാണ്‌ നോക്കുന്നത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയം

സ. വി ശിവൻകുട്ടി

വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഒരു ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരമൊരു തടസ്സമുണ്ടാകുന്നത് ഒട്ടും അംഗീകരിക്കാനാവാത്ത കാര്യമാണ്. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയം

സ. വീണ ജോർജ്

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ടിക്കോ സംഘടനയ്ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല.