Skip to main content

എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

പെട്രോളിയം, പാചകവാതകം വിലവര്‍ധനവിനെതിരെ ആറിന്‌ എല്‍.ഡി.എഫ്‌ പ്രതിഷേധ സംഗമം വിജയിപ്പിക്കുക.

പാചകവാതകം, പെട്രോള്‍ വിലക്കയറ്റത്തിനെതിരെ ഫെബ്രുവരി ആറിന്‌ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്താന്‍ എല്‍.ഡി.എഫ്‌ തീരുമാനിച്ചിട്ടുണ്ട്‌. ഇന്ധനവില നിത്യേന കൂട്ടിയും പാചകവാതക വില മാസം തോറും വര്‍ദ്ധിപ്പിച്ചും കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്‌. രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയിലിന്‌ വില കുറയുമ്പോള്‍ രാജ്യത്ത്‌ വില കൂട്ടി നടത്തുന്ന പകല്‍ക്കൊള്ള ജനങ്ങളോടുള്ള ക്രൂരതയാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.

ജനതയെ ശത്രുപക്ഷത്ത്‌ നിര്‍ത്തുന്ന ഒരു സര്‍ക്കാരിന്‌ മാത്രമേ ഇത്തരം കണ്ണില്‍ച്ചോരയില്ലാത്ത നടപടിക്ക്‌ കഴിയുകയുള്ളൂ.

കോവിഡിന്റെയും മറ്റും പശ്ചാത്തലത്തില്‍ ജീവിതം തള്ളിനീക്കാന്‍ പാടുപെടുമ്പോള്‍ ഒരിഞ്ചും മുന്നോട്ടുപോകാന്‍ അനുവദിക്കുകയില്ലെന്ന നിഷ്‌ഠൂരതയാണ്‌ മോദി സര്‍ക്കാരിന്റേത്‌. പെട്രോള്‍, ഡീസല്‍ വിലയില്‍ കേന്ദ്ര ബജറ്റില്‍ ഇളവ്‌ പ്രതീക്ഷിച്ചെങ്കിലും കരുണകാട്ടാന്‍ കേന്ദ്രം തയ്യാറായില്ല. 2021-ല്‍ 35 ദിവസത്തിനുള്ളില്‍ എട്ടുതവണ ഇന്ധനവില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‌ കുത്തനെ വില വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 25 രൂപയാണ്‌ കൂട്ടിയത്‌. കഴിഞ്ഞ മാസവും ഇതേനിരക്കില്‍ വില വര്‍ദ്ധിപ്പിച്ചു. മാസം തോറും നടത്തുന്ന ഈ വിലവര്‍ദ്ധനവ്‌ കുടുംബ ബജറ്റ്‌ തകര്‍ക്കും.

ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ കേരള ജനത മുന്നോട്ടുവരണം. ആറിന്‌ നടക്കുന്ന പ്രതിഷേധ സംഗമം വിജയിപ്പിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ അഭ്യര്‍ത്ഥിച്ചു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ ഡൊണാൾഡ് ട്രംപിന്റെ നടപടിക്കും, വിഷയത്തിൽ ഇടപെടാത്ത കേന്ദ്രസർക്കാരിനുമെതിരെ പ്രതിഷേധം ഉയരണം

സ. എം വി ​ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ ഡൊണാൾഡ് ട്രംപിന്റെ നടപടിക്കും, വിഷയത്തിൽ ഇടപെടാത്ത കേന്ദ്രസർക്കാരിനുമെതിരെ പ്രതിഷേധം ഉയരണം. രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതാണ് ട്രംപിന്റെ നടപടി. പ്രാദേശിക അടിസ്ഥാനത്തിൽ വലിയ പ്രതിഷേധ പരിപാടികൾ സിപിഐ എം സംഘടിപ്പിക്കും.

‘പുനർ​ഗേഹം’ പദ്ധതിയിൽ നിർമിച്ച മുട്ടത്തറയിലെ 332 ഫ്ലാറ്റുകളുടെ താക്കോൽകൈമാറ്റം മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിച്ചു

സ. എം വി ​ഗോവിന്ദൻ മാസ്റ്റർ

കടലാക്രമണത്തിൽ വീടുതകരുമെന്ന പേടിയിൽ ക​ഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികളുടെ മനസിൽ ആശ്വാസം അലയടിക്കുകയാണ്. അവർക്ക് എൽഡിഎഫ് സർക്കാർ

പെട്ടിമുടി ദുരന്തത്തിന് അഞ്ചാണ്ട്​

പെട്ടിമുടിയിൽ 70 പേരുടെ ജീവനെടുത്ത ദുരിതപ്പെയ്​ത്തിന് അഞ്ചാണ്ട്​. 2020 ആഗസ്‌ത്‌ ആറ്​ അർധരാത്രിയാണ് ദുരന്തം മലപൊട്ടിയിറങ്ങിയത്​. കണ്ണൻ ദേവൻ കമ്പനിയുടെ രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടി ഡിവിഷനിലായിരുന്നു രാത്രി 11.30ന്​ മലയിടിച്ചിൽ. മൂന്നു കിലോമീറ്റർ അകലെനിന്ന്‌ ​ ഉരുൾപൊട്ടിയിറങ്ങി ​.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നടപടിയെ അപലപിക്കുന്നു

സ. എം എ ബേബി

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നടപടിയെ അപലപിക്കുന്നു. ട്രംപിന്റെ തീരുവ യുദ്ധം ഇന്ത്യൻ കയറ്റുമതി മേഖലയെ ദോഷകരമായി ബാധിക്കും. ലോകത്തിന്റെ പ്രസിഡന്റാണ്‌ താനെന്ന മട്ടിലാണ്‌ ട്രംപിന്റെ പെരുമാറ്റമെന്ന്‌ നേരത്തെ വിമർശിച്ചിരുന്നു.