Skip to main content

പി വി അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറി

പി വി അന്‍വര്‍ എംഎല്‍എ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറി. കേരളത്തിലെ പാര്‍ടിയെയും സര്‍ക്കാരിനെയും തകര്‍ക്കുന്ന വലതുപക്ഷ രാഷ്ട്രീയ കക്ഷികളുടെയും വാര്‍ത്താമാധ്യമങ്ങളുടെയും വക്കാലത്തുമായാണ് അന്‍വര്‍ പുറപ്പെട്ടിരിക്കുന്നത്. അവന്‍വറിന്റെ നിലപാടിനെതിരെ പാര്‍ടിയെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണം.

അന്‍വറിന് പാര്‍ടിയെ കുറിച്ച് കാര്യമായി ധാരണയില്ല. ഇടതുപക്ഷ സഹയാത്രികന്‍ മാത്രമാണ്. പാര്‍ടിയുടെ പ്രവര്‍ത്തനത്തെ കുറിച്ചോ സംഘടനാപരമായ കാര്യങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയില്ല. സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടല്ല അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവരുടെയും പരാതികളും ആവലാതികളും പരിശോധിക്കുക എന്നത് പാർടിയുടെ നയമാണ്. ജനങ്ങളുടെ പരാതികൾ പരിശോധിച്ച് പരിഹരിച്ചു മുന്നോട്ടുപോകുന്ന നയം തന്നെയാണ് സർക്കാരിന്റെയും. അന്‍വര്‍ നല്‍കിയ പരാതി അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്തു. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി.

അന്‍വര്‍ നല്‍കിയ പരാതി പാര്‍ടി പരിശോധിക്കുകയും പരസ്യമായി പറയുകയും ചെയ്തിരുന്നു. അന്ന് തന്ന പരാതിയില്‍ പി ശശിയെ കുറിച്ച് ആരോപണം ഉണ്ടായിരുന്നില്ല. പിന്നീടാണ് രണ്ടാമതൊരു പരാതി കൂടി നല്‍കി. ആ പരാതിയും പാര്‍ടി പരിശോധിച്ചു. പരാതികള്‍ പരിശോധിക്കുന്നതിനിടയില്‍ പാര്‍ടിയെ വിശ്വസിച്ചില്ല. പരാതികള്‍ പരിഗണിക്കുമെന്ന് മൂന്ന് പി ബി അംഗങ്ങള്‍ ഉറപ്പുനല്‍കി. എന്നിട്ടും അൻവർ അച്ചടക്കം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തി.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.