Skip to main content

വിഷുവിന്‌ വിഷരഹിത പച്ചക്കറി ഉറപ്പാക്കാൻ ആയിരത്തിലധികം വിപണികൾ ഒരുക്കും | 14.04.2022

വിഷുവിന്‌ വിഷരഹിത പച്ചക്കറി ഉറപ്പാക്കാൻ ആയിരത്തിലധികം വിപണികൾ ഒരുക്കും. സിപിഐ എം ന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷരഹിത പച്ചക്കറി ക്യാമ്പയിന്റെ ഭാഗമായാണ് പച്ചക്കറി വിപണി ഒരുക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും വിപണിയുണ്ടാകും. സിപിഐ എം, സഹകരണ ബാങ്കുകൾ, തദ്ദേശ സ്ഥാപനങ്ങൾ, കർഷക കൂട്ടായ്‌മകൾ, വനിതാ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പച്ചക്കറി ഉൽപ്പാദനം. തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ്‌ വിപണനം. കർഷകർക്ക്‌ തുടർച്ചയായി വിപണിയൊരുക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണ ഉറപ്പാക്കും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സ. സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ മുപ്പത്തിയൊമ്പതാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.

കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു സ. ഇ കെ നായനാർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണ ദിനമാണ് മെയ്‌ 19 ഞായറാഴ്‌ച. 20 വർഷംമുമ്പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പക്ഷേ, ഇന്നും അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു.

ജനാധിപത്യവും മതേതരത്വവും പുലരുന്ന ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖനാണ് സഖാവ് ഇ കെ നായനാർ

സ. പിണറായി വിജയൻ

കേരളം നെഞ്ചോട് ചേർത്ത സഖാവ് ഇ കെ നായനാരുടെ സ്മരണ ദിനമാണിന്ന്. ജനാധിപത്യവും മതേതരത്വവും പുലരുന്ന ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖ സ്ഥാനം സഖാവിനുണ്ട്.