Skip to main content

തില്ലങ്കേരി രക്തസാക്ഷി ദിനം

15.04.2022

 

തില്ലങ്കേരി വെടിവെയ്പിൽ ജീവൻ ബലിയർപ്പിച്ച ധീരസഖാക്കളുടെ ഉജ്ജ്വല സ്മരണ ഉണർത്തുന്ന ദിനമാണ് ഏപ്രിൽ 15. മലബാറിലെ ജന്മിത്വവിരുദ്ധ കലാപങ്ങളുടെ കൂട്ടത്തിൽ കർഷകന്റെ ഹൃദയരക്തം കൊണ്ടെഴുതിയ വീരേതിഹാസമാണ് തില്ലങ്കേരിയുടേത്.

ജന്മിമാരുടെ കൊടിയ ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ സമരരംഗത്ത് വന്ന കർഷകസംഘം, 'വെച്ചുകാണൽ' അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. 1948 ലെ വിഷുവിന് കാഴ്ചകൾ ജൻമി ഭവനങ്ങളിലേക്ക് എത്തിയില്ല. ക്ഷുഭിതരായ ജന്മികൾ ഗുണ്ടകളേയും പൊലീസിനേയും ഉപയോഗിച്ച് കർഷക സംഘം നേതാക്കളെയും പ്രവർത്തകരേയും ക്രൂരമായി വേട്ടയാടി. സമരജാഥയിൽ അണിനിരണ സഖാക്കളെ കൈതക്കാട്ടിൽ മറഞ്ഞിരുന്ന് പോലീസ് വെടിവച്ചു തള്ളി. ആറുപേർ വെടിയേറ്റ് വയലിൽ നിലംപതിച്ചു. സഖാക്കൾ സി അനന്തൻ, സി ഗോപാലൻ, കുണ്ടാഞ്ചേരി ഗോവിന്ദൻ, പോരുകണ്ടി കൃഷ്ണൻ, നമ്പടിക്കുന്നുമ്മൽ നാരായണൻ നമ്പ്യാർ, കാറാട്ട് കുഞ്ഞമ്പു എന്നീ അഞ്ച് പേർ തൽക്ഷണം മരിച്ചു. വെടിയേറ്റ സി ഗോപാലൻ വയലിലൂടെ ഇഴഞ്ഞുനീങ്ങി. ഇതുകണ്ട അധികാരിയുടെ ഗൂണ്ടകൾ സഖാവ് ഗോപാലനെ മൃഗീയമായി തല്ലിക്കൊന്നു. വെടിയേറ്റ സഖാവ് വെള്ളുവക്കണ്ടി രാമൻ ഓടി ഒരുകിലോമീറ്റർ അകലെ കാഞ്ഞിരാട്ട് മരിച്ചുവീണു. ലാത്തികൊണ്ടും തോക്കിന്റെ പാത്തികൊണ്ടും പൊലീസ് നിരവധി പേരെ മർദിച്ച് ജീവച്ഛവമാക്കി. നൂറുകണക്കിന് ആളുകളുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് നിരവധി കേസുകൾ എടുത്തു. വിവിധ കാലയളവുകളിൽ ഇവരെയെല്ലാം സേലത്തും കണ്ണൂരുമായി ജയിലിലടച്ചു. 1950 ഫെബ്രുവരി 11ന് സേലം ജയിൽ വെടിവയ്പിൽ പിടഞ്ഞുമരിച്ച 22 പേരിൽ അഞ്ചുപേർ തില്ലങ്കേരിയുടെ പ്രിയസഖാക്കൾ ആയിരുന്നു. നക്കായി കണ്ണൻ, അമ്പാടി ആചാരി, കൊയിലോടൻ നാരായണൻ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ ഗോവിന്ദൻ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ കുഞ്ഞപ്പ നമ്പ്യാർ എന്നിവർ.

കേരളത്തിലെ ജന്മിത്വവിരുദ്ധ സമരത്തിൽ ജീവൻ നൽകി പോരാടിയ അനശ്വരരായ തില്ലങ്കേരി രക്തസാക്ഷികളുടെ സ്മരണയ്ക്ക് മുന്നിൽ ഒരുപിടി രക്‌തപുഷ്പങ്ങൾ അർപ്പിക്കുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം

സ. ബൃന്ദ കാരാട്ട്

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാ​ഗതാർഹമാണ്. വിധി കുറച്ച് നേരത്തെ വന്നില്ല എന്നത് മാത്രമാണ് നിരാശ. അതുണ്ടായിരുന്നുവെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരവധി പേർ ബുൾഡോസർ രാജിന് ഇരകളാക്കപ്പെടില്ലായിരുന്നു.

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി. കേസകളിലുൾപ്പെട്ട പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തി. ശിക്ഷിക്കപ്പെട്ടവരുടെ വീടുകൾ തകർക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്.

സിപിഐ എം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സഖാവ് കെ വി നാരായണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സഖാവ് കെ വി നാരായണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സിപിഐ എം മയ്യിൽ ഏരിയ സമ്മേളനം പാടിക്കുന്ന് രക്തസാക്ഷി നഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം മയ്യിൽ ഏരിയ സമ്മേളനം പാടിക്കുന്ന് രക്തസാക്ഷി നഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.