Skip to main content

ട്രംപ്‌ ഭരണകൂടത്തിന്റെ തീരുവഭീഷണിക്ക്‌ കേന്ദ്രസർക്കാർ വഴങ്ങരുത്

ട്രംപ്‌ ഭരണകൂടത്തിന്റെ തീരുവഭീഷണിക്ക്‌ കേന്ദ്രസർക്കാർ വഴങ്ങരുത്. യുഎസ്‌ സമ്മർദം അതിജീവിക്കാൻ മറ്റ്‌ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയും ബഹുധ്രുവ ലോകത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയും വേണം. യുഎസ്‌ പ്രഖ്യാപിച്ച 50 ശതമാനം തീരുവയിൽ 25 ശതമാനം റഷ്യയിൽനിന്ന്‌ അസംസ്‌കൃത എണ്ണ വാങ്ങുന്നതിന്റെ പേരിലാണ്‌. അധികതീരുവ ഇന്ത്യയുടെ കാർഷിക, മത്സ്യബന്ധന, ടെക്‌സ്റ്റൈൽസ്‌, ചെറുകിട മേഖലകളെ ബാധിക്കും. റഷ്യൻ എണ്ണ വാങ്ങുന്നത്‌ നിർത്തുന്നത്‌ വിലക്കയറ്റമുണ്ടാക്കും. റഷ്യയിൽനിന്ന്‌ എണ്ണ വാങ്ങുന്നത്‌ കുറച്ച്‌ യുഎസിനെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യമാണ്‌ ട്രംപ്‌ ഭരണകൂടം ആഗ്രഹിക്കുന്നത്‌. തീരുവയിളവ്‌ ലഭിക്കുമെന്ന പ്രതീക്ഷയിൽ യുഎസിൽനിന്ന്‌ കൂടുതൽ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാമെന്ന്‌ മോദി സർക്കാർ ഉറപ്പ്‌ നൽകിയിരുന്നു. ഇത്തരം സമ്മർദങ്ങൾക്ക്‌ വഴങ്ങരുത്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്

സ. കെ എൻ ബാലഗോപാൽ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്

സ. പിണറായി വിജയൻ

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

22 ലക്ഷത്തോളം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകർക്കുന്ന നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരമാണ്.