15.04.2022
തില്ലങ്കേരി വെടിവെയ്പിൽ ജീവൻ ബലിയർപ്പിച്ച ധീരസഖാക്കളുടെ ഉജ്ജ്വല സ്മരണ ഉണർത്തുന്ന ദിനമാണ് ഏപ്രിൽ 15. മലബാറിലെ ജന്മിത്വവിരുദ്ധ കലാപങ്ങളുടെ കൂട്ടത്തിൽ കർഷകന്റെ ഹൃദയരക്തം കൊണ്ടെഴുതിയ വീരേതിഹാസമാണ് തില്ലങ്കേരിയുടേത്.

വിഷുവിന് വിഷരഹിത പച്ചക്കറി ഉറപ്പാക്കാൻ ആയിരത്തിലധികം വിപണികൾ ഒരുക്കും. സിപിഐ എം ന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷരഹിത പച്ചക്കറി ക്യാമ്പയിന്റെ ഭാഗമായാണ് പച്ചക്കറി വിപണി ഒരുക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും വിപണിയുണ്ടാകും.
സ്വർണത്തിന്റെ മാറ്റ് പരിശോധിക്കാൻ മുമ്പ് ഉരകല്ലിനെയാണ് ആശ്രയിച്ചിരുന്നത്. സ്വർണമോ പിത്തളയോ എന്ന് പെട്ടെന്ന് അറിയാൻ സാധിക്കും. ഒരു രാഷ്ട്രീയകക്ഷിയെയോ അതിന്റെ ഭരണത്തെയോ തിരിച്ചറിയാനുള്ള ഉരകല്ലാണ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പാക്കിയോ എന്ന പരിശോധന.
ലോകമെങ്ങുമുള്ള രാജ്യങ്ങൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയ്ക്കനുസരിച്ചാണ് തങ്ങളുടെ നാട്ടിലെ ഇന്ധനവില നിശ്ചയിക്കുന്നത്. നമ്മുടെ രാജ്യത്ത് അങ്ങനെയല്ല കാണുന്നത്. തെരഞ്ഞെടുപ്പുകളെ മാനദണ്ഡമാക്കിയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. !!
ആധുനിക കേരളത്തിന്റെ ശിൽപ്പിയായ സ. ഇഎംഎസ് വിടവാങ്ങിയിട്ട് 24 വർഷം തികയുന്നു. നവകേരളം എന്നത് ആശയതലത്തിൽനിന്ന് യാഥാർഥ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള ഭരണനടപടികൾ എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്ന ഘട്ടമാണിത്. അതുകൊണ്ടുതന്നെ ഇഎംഎസ് സ്മരണ പുതുക്കുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്.
പാവപ്പെട്ടവരുടെ പടത്തലവൻ എന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന നേതാവായ എകെജിയുടെ വേർപാടിന്റെ 45-ാം വാർഷികദിനമാണ് ഇന്ന്. നാലരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും എകെജിയുടെ ഓർമ, ജ്വലിക്കുന്ന വിപ്ലവചൈതന്യമാണ്.
പ്രാണൻ കവരുന്ന കൊലക്കത്തി ആർഎസ്എസ് ഉറയിലിടുന്നില്ല. സമാധാന കേരളത്തിന്റെ ശാന്തത തകർക്കാനുള്ള കൊലപാതകങ്ങൾ അവസാനമില്ലാതെ തുടരുന്നു. തലശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ അതിക്രൂരമായാണ് സംഘപരിവാർ വെട്ടിക്കൊന്നത്. ഈ കൊലപാതക രാഷ്‌ട്രീയം ആകസ്മികമായി സംഭവിച്ചതല്ല.

ഇന്ത്യ എവിടേക്കാണ് പോകുന്നത് ? ഉൽക്കണ്ഠാജനകമായ ഈ ചോദ്യത്തിനുള്ള ആപൽക്കരമായ മറുപടിയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തെ മുറിവേൽപ്പിക്കുന്ന നിലപാടുകൾ. തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ ആലോചിച്ചുറപ്പിച്ച് ഇറക്കിയ വീഡിയോയിലാണ് കേരളത്തെ അധിക്ഷേപിക്കുന്ന പരാമർശം യോഗി നടത്തിയത്.
ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്) ഇന്ത്യയുടെ സ്ഥാനം പിറകിലായതിനെക്കുറിച്ച് ഗൗരവ ചർച്ചകൾ നടക്കുകയാണ്. ആകെ 116 രാജ്യത്തിന്റെ പട്ടിക തയ്യാറാക്കിയപ്പോൾ ഇന്ത്യ 101–ാം സ്ഥാനത്താണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ അമരക്കാരനായിരുന്ന സ. അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ ഭാര്യ മീനാക്ഷി ടീച്ചറും കഴിഞ്ഞദിവസം നമ്മെ വിട്ടുപിരിഞ്ഞു. സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 49 വർഷം പിന്നിടുകയാണ്.