ഇന്ത്യ എവിടേക്കാണ് പോകുന്നത് ? ഉൽക്കണ്ഠാജനകമായ ഈ ചോദ്യത്തിനുള്ള ആപൽക്കരമായ മറുപടിയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തെ മുറിവേൽപ്പിക്കുന്ന നിലപാടുകൾ. തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ ആലോചിച്ചുറപ്പിച്ച് ഇറക്കിയ വീഡിയോയിലാണ് കേരളത്തെ അധിക്ഷേപിക്കുന്ന പരാമർശം യോഗി നടത്തിയത്.