പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന നേതാവായ എ കെ ജിയുടെ വേർപാടിന്റെ 46-ാം വാർഷികദിനമാണ് ഇന്ന്. നാലരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും എ കെ ജിയുടെ ഓർമ, ജ്വലിക്കുന്ന വിപ്ലവചൈതന്യമാണ്.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന നേതാവായ എ കെ ജിയുടെ വേർപാടിന്റെ 46-ാം വാർഷികദിനമാണ് ഇന്ന്. നാലരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും എ കെ ജിയുടെ ഓർമ, ജ്വലിക്കുന്ന വിപ്ലവചൈതന്യമാണ്.
മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കും. എല്ലാവര്‍ക്കും ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കും. സംസ്ഥാനത്ത് 0.7 ശതമാനമാണ് അതിദാരിദ്ര്യം. യുപി, ഗുജറാത്ത് എന്നിവിടങ്ങളിൽ അമ്പത് ശതമാനത്തിലധികമാണ് ദരിദ്രരുടെ എണ്ണം.
ഇഎംഎസ് ഇല്ലാത്ത കേരളത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇന്ന് കാൽ നൂറ്റാണ്ടു തികയുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തിന്റെ യുഗപുരുഷനെന്നും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവെന്നും വിലയിരുത്തിയ ഇഎംഎസിന്റെ സ്മരണ മായുന്നതോ മറയുന്നതോ അല്ല.
പാർലമെന്റിൽ സ്വന്തമായി ഭൂരിപക്ഷമുണ്ടായിട്ടും വനിതാസംവരണ ബിൽ അവതരിപ്പിക്കാൻ മോദി സർക്കാർ തയ്യാറാകാത്തത് സ്‌ത്രീസമൂഹത്തോട് കാട്ടുന്ന കടുത്ത വഞ്ചനയാണ്.
അർഹരായ ആർക്കും സർട്ടിഫിക്കറ്റുകളുടെ പേരിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ നഷ്ടമാകില്ല. എല്ലാ അർഹർക്കും പെൻഷൻ ലഭിക്കണമെന്നത് സിപിഐ എമ്മിന്റെ ഉറച്ച നിലപാടാണ്.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
അനാചാരങ്ങളുടെ പ്രാകൃതാവസ്ഥയിൽനിന്ന് ആധുനികതയിലേക്ക് കേരളത്തെ മാറ്റിത്തീർത്ത കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനായിരുന്നു ടി കെ രാമകൃഷ്‌ണൻ.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന എം സി ജോസഫൈന്റെ വേർപാടിന് ഇന്ന് ഒരുവർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ പത്തിനാണ് ഹൃദയാഘാതത്തെ തുടർന്ന് സഖാവിന്റെ അന്ത്യം.
പാചകവാതക വില കുത്തനെ വർധിപ്പിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം സാധാരണജനങ്ങളുടെ അടുക്കളക്ക് നേരേ നടന്ന ബുൾഡോസർ പ്രയോഗമാണ്. മോദിയുടെ ബുൾഡോസറുകൾ നേരത്തേ ന്യൂനപക്ഷങ്ങൾക്കെതിരെയാണ് നീങ്ങിയതെങ്കിൽ ഇപ്പോൾ എല്ലാ വീടുകളിലേക്കും നീങ്ങുകയാണ്. ഇതിനെതിരെ ശക്തമായ ജനകീയപ്രതിരോധ നിരതന്നെ ഉയരണം.
കേരള സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കറ്റും ബോർഡ് ഓഫ് ഗവർണേഴ്‌സും എടുത്ത തീരുമാനങ്ങൾ സസ്‌പെൻഡ്‌ചെയ്‌ത ഗവർണറുടെ ചട്ടവിരുദ്ധമായ നടപടി പ്രതിഷേധാർഹമാണ്. സർവകലാശാലകളിൽ കാവിവൽക്കരണ അജൻഡ നടപ്പാക്കാനാണ് ഗവർണറുടെ ശ്രമം. ഇതിനു വേണ്ടി സർവകലാശാലകളുടെ പ്രവർത്തനം ഗവർണർ താളംതെറ്റിക്കുകയാണ്.
പ്രതിപക്ഷ മുക്ത ഭാരതം എന്നതാണ് ആര്‍എസ്എസ് - ബിജെപി അജണ്ട. തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയാല്‍ അത്തരം മേഖലകളില്‍ എംഎല്‍എ മാരെ നൂറ് കോടി കൊടുത്ത് പിടിക്കുകയാണവര്‍.
കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്‌ടിസൈഡ്‌സ് ലിമിറ്റഡിന്റെ (എച്ച്‌ഐഎൽ-ഹിൽ ഇന്ത്യ) കേരള, പഞ്ചാബ് യൂണിറ്റുകൾ അടച്ചിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹാം. കേരളത്തിലും പഞ്ചാബിലും മാത്രമാണ് യൂണിറ്റ് അടച്ചിടാനുള്ള തീരുമാനമുള്ളത്. മഹാരാഷ്‌ട്രയിലേത് തുടരും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് സംബന്ധിച്ച വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ അതിന് പിന്നിൽ ആരൊക്കെയാണ് പ്രവർത്തിച്ചത് എന്ന് വ്യക്തമാകുകയാണ്.