ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട രണ്ട് ആഘോഷത്തിന്റെ ഉദ്ഘാടനം ഡൽഹിയിൽ നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ച ഗുരുദർശനവും കാഴ്ചപ്പാടും ഒരേസമയം കൗതുകകരവും അപകടകരവുമാണ്. ശിവഗിരി ബ്രഹ്മവിദ്യാലയ കനകജൂബിലിയുടെയും തീർഥാടന നവതിയുടെയും ആഘോഷത്തിനാണ് തുടക്കം കുറിച്ചത്.