Skip to main content

പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച കോടതി വിധിയിലൂടെ തിരിച്ചടി കിട്ടിയത് മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും

പ്രിയ വർഗീസിനെതിരെ മാധ്യമങ്ങൾ നടത്തിയത് ആസൂത്രിതമായ നീക്കമാണ്. പ്രിയയുടെ കേസിൽ വിധി ഗവർണർക്കും തിരിച്ചടിതന്നെയാണ്. സുധാകരനെതിരെ പറയുമ്പോൾ മാധ്യമങ്ങൾക്ക് എന്താണ് പ്രശ്നം? കേരളത്തിൽ യാതൊരുവിധ മാധ്യമവേട്ടയും ഇല്ല. എസ്എഫ്ഐയെ പഴിപറയാനെ മാധ്യമങ്ങളുടെ നാക്കിന് ശക്തിയുള്ളൂ. സുധാകരനെതിരെയും വ്യാജരേഖയുണ്ടാക്കിയ കെഎസ്‌യു നേതാവിനെതിരെയും മാധ്യമങ്ങൾ മിണ്ടിയിട്ടില്ല. കെഎസ്‌യു നേതാവ് വ്യാജരേഖ ഉണ്ടാക്കിയാലും പഴി എസ്എഫ്ഐക്ക്. അതൊന്നും അംഗീകരിച്ചു തരാൻ കഴിയില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണം മാധ്യമങ്ങൾ തന്നെ നടത്തുകയാണ്. എസ്എഫ്ഐയെ തകർക്കണമെന്ന ഏകപക്ഷീയമായ നിലപാട് പുലർത്തിക്കൊണ്ടാണ് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നത്. പ്രിയ വർഗീസ് കേസ് വിധിയിലെ മാധ്യമങ്ങൾക്കെതിരെ പറയുന്ന ഖണ്ഡികകൾ മാധ്യമപ്രവർത്തകർ വായിച്ചുപഠിക്കണം. ജനാധിപത്യ വിരുദ്ധമായി വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് എന്തിനാണ് ?

വാർത്തവായിച്ചാലൊന്നും ഇവിടെ ആരുടെ പേരിലും കേസെടുക്കില്ല. എന്നാൽ കുറ്റം ചെയ്താലും ഗൂഢാലോചന നടത്തിയാലും മാധ്യമപ്രവർത്തകനായാലും കേസെടുക്കും. മാധ്യമപ്രവർത്തകർ ഫാസിസ്റ്റ് രീതിയല്ല പഠിക്കേണ്ടത്. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയെ കുറിച്ച് കെ സുധാകരൻ പറഞ്ഞതെന്താണ്. അയാൾ ശത്രുവല്ല ഒരുപാട് സഹായങ്ങൾ ചെയ്ത ആളാണെന്ന് അതൊന്നും മാധ്യമങ്ങൾ ചോദിക്കില്ല. ചന്ദനം ചാരിയാൽ ചന്ദനം മണക്കും വേറെ വല്ലതും ചാരിയാൽ അതും. അത്രയെ അതിൽ പറയാനുള്ളൂ. ആര് വ്യാജരേഖയുണ്ടാക്കിയാലും നടപടിയെടുക്കും. അത് ചോദിക്കുമ്പോൾ കെഎസ്‌യുകാരന്റെ വ്യാജരേഖയെ പറ്റിയും മാധ്യമങ്ങൾ പറയണം. എന്താ കെഎസ് യു എന്ന് പറയാൻ മാധ്യമങ്ങൾക്ക് പേടിയാണോ? ന്യായമായതും ശരിയയായതും ജനങ്ങൾ അംഗീകരിക്കുന്നതുമായ കാര്യങ്ങളെ പാർടിയും അംഗീകരിക്കൂ. കുറ്റവാളികളെ ഒരുതരത്തിലും പാർടി സംരക്ഷിക്കില്ല. അതിലാർക്കും സംശയം വേണ്ട.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.