Skip to main content

കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു സ. ഇ കെ നായനാർ

ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണ ദിനമാണ് മെയ്‌ 19 ഞായറാഴ്‌ച. 20 വർഷംമുമ്പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പക്ഷേ, ഇന്നും അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു. കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയെന്ന സ്ഥാനമുള്ള നായനാർ മൂന്നു തവണയാണ് എൽഡിഎഫ് ഭരണത്തെ നയിച്ചത്.

സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ അദ്ദേഹം ബാലസംഘത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിൽ എത്തി. കല്യാശേരി ഹയർ എലിമെന്ററി സ്കൂളിൽ ദളിത് കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരത്തിനിറങ്ങി. 1940നു മുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും തുടർന്ന്, കമ്യൂണിസ്റ്റ് പാർടിയിലും എത്തിച്ചേർന്നു. സംഘടനാ പ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. 1940 ഏപ്രിലിലെ തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽവാസത്തിന് കാരണമായി. ശിക്ഷ കഴിഞ്ഞ് പുറത്തുവന്നശേഷം മൊറാഴ സംഭവത്തിലെ നേതാക്കളിൽ ഒരാളായി. കെ പി ആറിനൊപ്പം മൊറാഴ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ ഈ ഘട്ടത്തിൽ ഒളിവിൽ പോയി. കയ്യൂർ സമരത്തിലും നായനാർ പ്രതിയായി. ഇക്കാലയളവിലാണ് സുകുമാരൻ എന്ന പേരിൽ കേരളകൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു.

ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണ ദിനമാണ് മെയ്‌ 19 ഞായറാഴ്‌ച. 20 വർഷംമുമ്പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പക്ഷേ, ഇന്നും അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു. കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയെന്ന സ്ഥാനമുള്ള നായനാർ മൂന്നു തവണയാണ് എൽഡിഎഫ് ഭരണത്തെ നയിച്ചത്.

സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ അദ്ദേഹം ബാലസംഘത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിൽ എത്തി. കല്യാശേരി ഹയർ എലിമെന്ററി സ്കൂളിൽ ദളിത് കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരത്തിനിറങ്ങി. 1940നു മുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും തുടർന്ന്, കമ്യൂണിസ്റ്റ് പാർടിയിലും എത്തിച്ചേർന്നു. സംഘടനാ പ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. 1940 ഏപ്രിലിലെ തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽവാസത്തിന് കാരണമായി. ശിക്ഷ കഴിഞ്ഞ് പുറത്തുവന്നശേഷം മൊറാഴ സംഭവത്തിലെ നേതാക്കളിൽ ഒരാളായി. കെ പി ആറിനൊപ്പം മൊറാഴ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ ഈ ഘട്ടത്തിൽ ഒളിവിൽ പോയി. കയ്യൂർ സമരത്തിലും നായനാർ പ്രതിയായി. ഇക്കാലയളവിലാണ് സുകുമാരൻ എന്ന പേരിൽ കേരളകൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു.

ത്യാഗോജ്വലമായ സമരസംഘടനാ ജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. 1955വരെ പാർടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായിരുന്നു. 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. റിവിഷനിസത്തിന് എതിരായ സമരത്തിൽ ദേശീയ കൗൺസിലിൽനിന്ന് 1964ൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരുമുണ്ടായിരുന്നു. ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. ‘ഞാൻ മരിച്ചാൽ എന്റെ അന്ത്യയാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം' എന്ന് നായനാർ ശാരദ ടീച്ചറോട് പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ ഒരു കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. 1970ൽ സിപിഐ എം മുഖമാസികയായി ചിന്ത മാറിയപ്പോൾ അതിന്റെ പത്രാധിപരായത് നായനാരായിരുന്നു. സി എച്ച് കണാരന്റെ നിര്യാണത്തെതുടർന്ന് 1972ൽ നായനാർ സംസ്ഥാന സെക്രട്ടറിയായി. 1980ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 1992ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണകാലംമുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന നായനാർ 1998ൽ പൊളിറ്റ് ബ്യൂറോ അംഗമായി. പാർടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു.

കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ്നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ. കമ്യൂണിസ്റ്റ് നേതാവ്, സമരനായകൻ, പാർലമെന്റേറിയൻ, പത്രാധിപർ, എഴുത്തുകാരൻ, പ്രാസംഗികൻ തുടങ്ങിയ നിലയിലെല്ലാം അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അതാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്. പാർടിയേക്കാൾ വലുതായൊന്നും നായനാർക്കുണ്ടായിരുന്നില്ല. ആദ്യത്തെ ഐടി പാർക്ക്‌ സ്ഥാപിച്ചത് നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ, ജനകീയാസൂത്രണം, കുടുംബശ്രീ തുടങ്ങി കേരളത്തിന്റെ തനതായ നിരവധി കാഴ്ചപ്പാടുകൾ പ്രായോഗികമാക്കപ്പെട്ടതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്.
കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു ഇ കെ നായനാർ. നായനാർ നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാരാണ് ഇന്ത്യയിൽ ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയത്. എന്നാൽ, രാജ്യത്തെ കർഷകരെ തെരുവിൽ നേരിട്ട സർക്കാരാണ്‌ ഇന്ന്‌ രാജ്യം ഭരിക്കുന്നത്‌. കർഷക പെൻഷൻപോലും വിതരണം ചെയ്യാനാകാത്ത അവസ്ഥയിലേക്ക്‌ കേരളത്തെ സാമ്പത്തിക പ്രതിരോധത്തിലാക്കി. തൊഴിലാളി എന്ന വാക്ക്‌ അബദ്ധത്തിൽപ്പോലും പ്രധാനമന്ത്രി പറയാറില്ല. ഭരണഘടനയെ വെല്ലുവിളിച്ച്‌ ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ വീർപ്പുമുട്ടിക്കുകയാണ്‌ കേന്ദ്ര സർക്കാർ. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌ത്‌ മുഖ്യമന്ത്രിമാരെപ്പോലും അറസ്റ്റ്‌ ചെയ്യുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റുചെയ്ത്‌ ജയിലിലാക്കുകയാണ്‌ കേന്ദ്രസർക്കാർ ലക്ഷ്യമെന്ന്‌ ജയിൽ മോചിതനായ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ വെളിപ്പെടുത്തി. കേരളത്തിനുവേണ്ടി സംസാരിക്കേണ്ട കോൺഗ്രസ്‌ സംസ്ഥാന സർക്കാരിനെതിരെയാണ്‌ നിലപാടെടുത്തത്‌. കേരളത്തിന്റെ മുഖ്യമന്ത്രിയെ അറസ്റ്റ്‌ ചെയ്യാത്തതാണ്‌ അവരുടെ വേവലാതി.

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ്‌ നയങ്ങൾക്കെതിരെ രാജ്യം വിധിയെഴുതുന്ന വേളയിലാണ്‌ നായനാരുടെ സ്മൃതി പുതുക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ കാലം എക്കാലവും അദ്ദേഹത്തിന്‌ ഉത്സവംപോലെയായിരുന്നു. 2004ൽ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ കഴിഞ്ഞ ഘട്ടത്തിലാണ്‌ അദ്ദേഹം നമ്മോട്‌ യാത്ര പറഞ്ഞത്‌. അന്ന്‌ കേരളത്തിൽ 18 സീറ്റിലും ഇടതുപക്ഷമുന്നണി വിജയിച്ചു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽനിന്ന്‌ പുറത്തായി. 20 വർഷത്തിനിപ്പുറം അത്തരമൊരു വിധി അനിവാര്യമായ കാലഘട്ടമാണ്‌. ഇടതുപക്ഷം പാർലമെന്റിൽ കരുത്താർജിക്കേണ്ട സമയമാണ്‌. എല്ലായിടവും അത്തരം സൂചനകളാണ്‌ കാണുന്നത്‌. ബംഗാളിലും മറ്റും ഇടതുപക്ഷം ശക്തിയോടെ തിരിച്ചുവരികയാണ്‌.
രാജ്യം നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്‌മ, വിലക്കയറ്റം, കാർഷികത്തകർച്ച തുടങ്ങിയ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാൻ കഴിയാത്ത മോദി ഭരണം കടുത്ത പരാജയ ഭീതിയിലാണ്‌. ജനങ്ങളാകെ അസംതൃപ്‌തരാണെന്ന്‌ ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതേത്തുടർന്ന്‌ പ്രധാനമന്ത്രി നേരിട്ട്‌ വിദ്വേഷ പ്രസംഗത്തിലൂടെ ജനങ്ങളെ വർഗീയമായും മതപരമായും ചേരിതിരിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ്‌.

മുസ്ലിംവിരോധം ശക്‌തിപ്പെടുത്താനാണ്‌ മോദിയുടെ ശ്രമം. മുസ്ലിങ്ങളെ രാക്ഷസവൽക്കരിക്കാൻപോലും അദ്ദേഹം മടിച്ചില്ല. മംഗല്യസൂത്രംപോലും കവർന്ന്‌ മുസ്ലിങ്ങൾക്കു കൊടുക്കുന്നവരാണ്‌ പ്രതിപക്ഷമെന്നും മോദി ആക്ഷേപിച്ചു. പ്രതിപക്ഷം ശ്രീരാമനെതിരാണെന്നും ശ്രീരാമനെ അപമാനിക്കുന്നവരാണെന്നും ആരോപിച്ചു. പക്ഷേ, ബിജെപിയുടെ തന്ത്രങ്ങളെല്ലാം പാളുകയാണ്‌. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ള വലിയ ജനകീയ പോരാട്ടമാണ്‌ രാജ്യത്തു നടക്കുന്നത്‌. ഈ പോരാട്ടത്തിൽ ഇടതുപക്ഷത്തിന്‌ വലിയപങ്ക്‌ വഹിക്കാനുണ്ട്‌. ദുർബല ജനവിഭാഗങ്ങളെ സംഘടിപ്പിച്ച്‌ അവകാശപ്പോരാട്ടങ്ങൾ നയിച്ച നായനാരുടെ സമരവീര്യം ഈ യാത്രയിൽ നമുക്ക്‌ കരുത്താകും. എന്നും ഭരണഘടനാ തത്വങ്ങളും ജനാധിപത്യമൂല്യങ്ങളും മുറുകെപ്പിടിച്ച അദ്ദേഹത്തെപ്പോലുള്ള ജനനായകന്മാരുടെ ആശയങ്ങൾ മുറുകെപ്പിടിച്ച്‌ നമുക്ക്‌ മുന്നേറാം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിദ്വേഷവും ഹിംസയും കൊടിയടയാളമാക്കിയ ഹിന്ദുത്വ വർഗീയതയെ കേരളത്തിന്റെ മണ്ണിലേക്ക് ആനയിച്ചാൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് മലയാളികൾ തിരിച്ചറിയണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ജൂലൈ 28 മുതൽ 30വരെ ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പാർടി വിശദമായ റിവ്യൂ റിപ്പോർട്ട്‌ പുറത്തിറക്കുകയുണ്ടായി. സിപിഐ എമ്മിന്റെ വെബ് സൈറ്റിൽ ഡോക്യുമെന്റ്‌ വിഭാഗത്തിൽ ഇതിന്റെ പൂർണരൂപം ലഭ്യമാണ്.

ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ വിദ്വേഷം പടർത്തുന്ന ബിജെപി ശൈലി മൂന്നാം മോദി സർക്കാരും തുടരുകയാണ്

സ. എ വിജയരാഘവൻ

ഉത്തരേന്ത്യയിൽ പശുക്കടത്ത് ആരോപിച്ച് മനുഷ്യരെ കൊല്ലുന്ന പരിപാടി ഊർജിതമായി സംഘപരിവാർ നടത്തുകയാണ്. ഹരിയാനയിൽ നിന്ന് ഇത്തരം റിപ്പോർട്ടുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഏവരെയും ആശങ്കയിലാക്കുന്നുണ്ട്.

കേരളത്തിന്റെ ഐടി രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇൻഫോപാർക്ക് 20 വർഷങ്ങൾ പിന്നിടുന്നു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഐടി രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇൻഫോപാർക്ക് പ്രവർത്തനമാരംഭിച്ചു 20 വർഷങ്ങൾ പിന്നിടുകയാണ്. ഈ വേളയിൽ പുതിയ നേട്ടങ്ങളുമായി കുതിപ്പ് തുടരുന്ന ഇൻഫോപാർക്കിലെ ഐടി കയറ്റുമതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 11,417 കോടി രൂപയിൽ എത്തി നിൽക്കുന്നു.

ഓണത്തിനും കേരളത്തിന് കേന്ദ്രത്തിന്റെ കടുംവെട്ട്: കേന്ദ്രം പിടിച്ചുവെച്ചത്‌ ₹3685 കോടി

മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്തും കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവച്ച്‌ കേരളത്തോടുള്ള ദ്രോഹം കേന്ദ്രസർക്കാർ തുടരുകയാണ്. വായ്പയെടുക്കാനുളള അനുമതിപത്രവും കേന്ദ്രം നൽകുന്നില്ല.