Skip to main content

ബാർ ഉടമകൾക്ക്‌ വേണ്ടി നിലപാടെടുത്തത്‌ യുഡിഎഫ്‌, എൽഡിഎഫ്‌ സംരക്ഷിക്കുന്നത്‌ ജനങ്ങളുടെ താൽപര്യം

സംസ്ഥാനത്തെ എക്‌സൈസ്‌ നയത്തിൽ എന്തോ ചർച്ച നടന്നു എന്ന രീതിയിൽ നടക്കുന്ന പ്രചരണങ്ങൾ വസ്‌തുതയ്‌ക്ക്‌ നിരക്കുന്നതല്ല. പാർട്ടിയോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ സർക്കാരോ ഒന്നും ചർച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ, എല്ലാം വ്യാജമായി തയ്യാറാക്കി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ശരിയായ നിലപാടല്ല. മദ്യനയത്തിൽ ഒരു മാറ്റവും ഇതുവരെ വരുത്തിയിട്ടില്ല. ചർച്ച പോലും നടന്നിട്ടില്ല.

പണപ്പിരിവ്‌ നടത്തുന്നു എന്ന വ്യാജപ്രചരണവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതിന്‌ ശേഷം ഇത്തരത്തിലുള്ള കള്ളപ്രചരണങ്ങൾ വ്യാപകമാക്കുന്നു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും വലിയ രീതിയിൽ ഈ പ്രചരണത്തിന്‌ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്‌ സത്യം. യുഡിഎഫിന്റെ കാലത്ത്‌ ബാർ ഉടമകൾക്ക്‌ വേണ്ടി എടുത്ത നിലപാടിന്റെ ആവർത്തനം തന്നെയാണ്‌ എൽഡിഎഫ്‌ സർക്കാരും സ്വീകരിക്കുന്നത്‌ എന്ന തെറ്റിധാരണയിലാണ്‌ അവർ പെരുമാറുന്നത്‌.

2016വരെ ലൈസൻസ്‌ ഫീസ്‌ 23 ലക്ഷം ആയിരുന്നത്‌ എൽഡിഎഫ്‌ 35 ലക്ഷമായി വർധിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ജനങ്ങളുടെ താൽപര്യമാണ്‌ സർക്കാർ സംരക്ഷിക്കുന്നത്‌. യുഡിഎഫ്‌ കാലത്ത്‌ ഉണ്ടായിരുന്ന അത്ര മദ്യ ഉപഭോഗം ഇപ്പോഴില്ല. 96 ലക്ഷം കെയ്‌സിന്റെ കുവാണ്‌ ഉണ്ടായിട്ടുള്ളത്‌. ഉപഭോഗം വർധിക്കുകയല്ല, കുറയുകയാണ് ചെയ്തത് എന്നതാണ് സത്യം. വിദേശ നിർമിത മദ്യത്തിന്റെ വിൽപനയിലും കുറവുണ്ടായി. സർക്കാരിന്റെ വരുമാനത്തിൽ മദ്യ വരുമാനത്തിന്റെ പങ്കും കുറഞ്ഞു. സർക്കാരിന്റെ എതിരെ നടത്തുന്ന ആരോപനങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് എന്നതാണ് ഇതെല്ലാം തെളിയിക്കുന്നത്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.