കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. യുഡിഎഫിന് 18 സീറ്റ് നേടാന്‍ കഴിഞ്ഞു. ദേശീയ രാഷ്ട്രീയം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യുന്നതാണ് കേരള ജനതയുടെ പ്രത്യകത. ഇന്ത്യ സംഖ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നലക്ഷ്യത്തോടെ അഖിലേന്ത്യാ തലത്തില്‍ ഏറ്റുമുട്ടുമ്പോള്‍ കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഏറ്റുമുട്ടുന്നത് പരിമിതിയായി. കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിനാണെന്ന ജനങ്ങളുടെ ബോധം തെരഞ്ഞെടുപ്പ് വിജയത്തിന് പ്രതികൂലമായി ബാധിച്ചു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളില്‍ രൂപീകൃതമായ എസ്എന്‍ഡിപിയിലെ ഒരു വിഭാഗം സംഘപരിവാറിന് അനുകൂലമായി. ബിഡിജെഎസിന്റെ രൂപീകരണത്തോടെ ബിജെപി ആസൂത്രിതമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഒരു വിഭാഗം ബിജെപിക്കു വേണ്ടി ഇടപെട്ടു. ക്രൈസ്തവരിലെ ഒരു വിഭാഗവും ബിജെപിക്ക് അനുകൂലമായി മാറി. വര്‍ഗീയമായ ധ്രുവീകരണത്തിന് ജാതീയമായി മാത്രമല്ല മതപരമായ വിഭാഗത്തെയും ഉപയോഗിച്ചു. പരാജയത്തിന് ഇടായായ കാര്യങ്ങള്‍ കണ്ടു കൊണ്ട് ജാഗ്രതയോടെ ഗൗരപൂര്‍വ്വം ജനങ്ങളെ സമീപിക്കാനാണ് സിപിഐ എം തീരുമാനം. ജനങ്ങളിലുണ്ടായ തെറ്റിദ്ധാരണകള്‍ തിരുത്തി പാർടി മുന്നോട്ട് പോകും.