സിപിഐ എമ്മിന്റെ ബഹുജന പിന്തുണ ശക്തിപ്പെടുത്താൻ കേരളത്തിലെ എല്ലാ ലോക്കലുകളിലും പാർടി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. നേരിട്ട തിരിച്ചടി പരിഹരിക്കുന്നതിനുള്ള ശക്തമായ നിലപാടുകൾ പാർടി സ്വീകരിക്കും. ബൂത്ത് തലം വരെയുള്ള പരിപാടികൾ പരിശോധിച്ച് അതിനാവശ്യമയുള്ള പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യും. ആദ്യഘട്ടത്തിൽ കേന്ദ്ര നേതാക്കൾ പങ്കെടുത്ത് കൊണ്ട് കേരളത്തിലെ നാല് കേന്ദ്രങ്ങളിൽ യോഗം നടക്കും. ജൂലൈ രണ്ട്, മൂന്ന്, നാല് തിയ്യതികളിൽ നടക്കുന്ന മേഖല യോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. സിതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം സ. പ്രകാശ് കാരാട്ടും പങ്കെടുക്കും. തുടർന്ന് ജില്ലാ കേന്ദ്രങ്ങളിൽ വിവിധ മേഖലകളാക്കി തിരിച്ച് തെരഞ്ഞെടുക്കപ്പെട്ട സഖാകൾക്ക് റിപ്പോർട്ട് നൽകും. താഴെ തലം വരെ ജനങ്ങളോട് സംവദിക്കാൻ ലോക്കൽ അടിസ്ഥാനത്തിൽ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ച് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ആഗസ്റ്റ് 19നുള്ളിൽ കേരളത്തിലെ എല്ലാ ലോക്കലിലും ഇത്തരത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.