Skip to main content

ബുദ്ധദേബിന്റെ ഓർമകൾ വരുംകാല പ്രവർത്തനങ്ങൾക്ക്‌ വഴിവിളക്കാകും

മുതിർന്ന സിപിഐ എം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിലൂടെ ഒരു കാലഘട്ടമാണ്‌ അവസാനിക്കുന്നത്‌. ഇതിഹാസതുല്യമായ ജീവിതം നയിച്ച അദ്ദേഹത്തിന്റെ വിയോഗം കമ്യൂണിസ്റ്റ്‌ പാർടികൾക്കും രാജ്യത്തിനാകെയും തീരാനഷ്ടമാണ്‌.
അടിയുറച്ച കമ്യൂണിസ്റ്റ്‌ മൂല്യങ്ങളും ലാളിത്യവും മുറുകെ പിടിച്ചുള്ള ജീവിതമായിരുന്നു ബുദ്ധദേവിന്റേത്‌‌. അധികാര സ്ഥാനങ്ങളിൽ ഇരുന്നപ്പോഴും ഒരു ദശാബ്‌ദം പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോഴും അതിൽ മാറ്റമുണ്ടായില്ല. ബംഗാളിന്റെ വികസനത്തിനായി ശക്തമായ നിലപാടുകളാണ്‌ ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം കൈക്കൊണ്ടത്‌. കാർഷിക മേഖലയിൽ ബംഗാളിലുണ്ടായ വിപ്ലവകരമായ മുന്നേറ്റം വ്യവസായ രംഗത്തും വേണമെന്ന ദീർഘവീക്ഷണമുള്ള നിലപാടായിരുന്നു അദ്ദേഹത്തിന്റേത്‌. ഐടി മേഖലയിലടക്കം നടത്തിയ മുന്നേറ്റം അതിന്‌ തെളിവായി. കൊൽക്കത്തയ്‌ക്ക്‌ ചുറ്റും ഉയർന്ന്‌ നിൽക്കുന്ന ടൗൺഷിപ്പുകൾ അദ്ദേഹത്തിന്റെ സംഭാവനയാണ്‌. ദീർഘകാല വികസനത്തിന്‌ ആവശ്യമായ നയങ്ങളെ എതിരാളികൾ കലാപം കൊണ്ടാണ്‌ നേരിട്ടത്‌. ബുദ്ധദേവിന്റെ നിലപാടുകളായിരുന്നു ശരിയെന്ന്‌‌ പിൽക്കാല ചരിത്രം തെളിയിച്ചു.
ബംഗാളി ഭാഷയിൽ അതീവ പ്രാവീണ്യമുണ്ടായിരുന്നു ബുദ്ധദേവിന്‌. അദ്ദേഹത്തിന്റെ പഠനങ്ങളും വിവർത്തനങ്ങളും സാഹിത്യ ലോകത്തിനുള്ള സംഭാവനയായി മാറി. നിരവധി സാംസ്കാരിക സ്ഥാപനങ്ങളുടെ ശിൽപിയുമായിരുന്നു അദ്ദേഹം.
തലയെടുപ്പുള്ള നേതാവായും ഭരണാധികാരിയായും നിലകൊള്ളുന്നതിനിടെ പലതവണ വധശ്രമങ്ങളെയും അതിജീവിക്കേണ്ടി വന്നു. ജീവൻ പണയപ്പെടുത്തിയും ശരിയായ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിനായി.
കേന്ദ്രസർക്കാർ പത്മഭൂഷൺ നൽകി ആദരിക്കാൻ തീരുമാനിച്ചപ്പോൾ ബുദ്ധദേവ്‌ അത്‌ നിരസിച്ചു. ബഹുമതികൾ പ്രതീക്ഷിച്ചായിരുന്നില്ല തന്റെ പൊതുപ്രവർത്തനമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. നിസ്വാർഥനായ ഒരു പൊതുപ്രവർത്തകനെയും ഭരണാധികാരിയെയുമാണ്‌ ബുദ്ധദേവിന്റെ വിയോഗത്തിലൂടെ നമുക്ക്‌ നഷ്ടമാകുന്നത്‌. അദ്ദേഹത്തിന്റെ ഓർമകൾ പാർടിയുടെ വരുംകാല പ്രവർത്തനങ്ങൾക്ക്‌ വഴിവിളക്കായി തെളിഞ്ഞുനിൽക്കും. പ്രിയസഖാവിന്റെ സ്മരണകൾക്ക്‌ മുന്നിൽ അന്ത്യാഭിവാദ്യമർപ്പിക്കുന്നു. ബംഗാളിലെ പാർടിയുടെയും പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും