സിപിഐ എം ഇടയ്‌ക്കോട് ലോക്കൽ കമ്മിറ്റി അംഗവും ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ മകനുമായ വി വിനീതിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അപ്രതീക്ഷിതമായ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നു.

ഇന്ന് ഇഎംഎസ് ദിനം.
കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.
രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.
മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന് (1883 മാർച്ച് 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ് അദ്ദേഹം.