Skip to main content

തളിപ്പറമ്പ് മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് വർഷം നടപ്പാക്കിയ വികസന ക്ഷേമപ്രവർത്തനങ്ങളെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു

തളിപ്പറമ്പ് മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് വർഷം നടപ്പാക്കിയ വികസന ക്ഷേമപ്രവർത്തനങ്ങളെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ജനകീയ സർക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും ഒരു ജനതയെ എങ്ങനെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുമെന്നതിന് ലോകമാതൃകയാണ് നമ്മുടെ സംസ്ഥാനം. ഏതു പ്രതിസന്ധിയിലും തളരാതെ, തകരാതെ നാടിനെ ചേർത്തുപിടിച്ച് കേരളത്തെ പുതുക്കിപ്പണിത സർക്കാരാണിത്. ജനങ്ങളെ അറിഞ്ഞും ജനങ്ങളെ അറിയിച്ചുമാണ് ഈ സർക്കാരിന്റെ ഓരോ ചുവടും. നമുക്കിനിയും ഒരുമിച്ച് മുന്നേറാം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.