Skip to main content

ആർഎസ്എസുമായി ഡീൽ ഉണ്ടാക്കേണ്ട ആവശ്യം സിപിഐ എമ്മിന് ഇല്ല

ആർഎസ്എസുമായി ബന്ധപ്പെടാൻ സിപിഐ എം എഡിജിപിയെ അയച്ചുവെന്ന തരത്തിലുള്ള വാർത്തകൾ ശുദ്ധ അസംബന്ധമാണ്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനില്ല. അത്തരക്കാർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകും. തെറ്റായ പ്രചാരണത്തിലൂടെ ഇടതുമുന്നണിയെ നിർജീവമാക്കാൻ കഴിയുമെന്നത് തെറ്റായ വിചാരമാണ്. സിപിഐ എം പ്രതിരോധത്തിലാണ് എന്നാണ് എപ്പോഴും മാധ്യമങ്ങൾ പറയുന്നത്. എന്നാൽ പാർടി ഒരു പ്രതിരോധത്തിലുമല്ല. സമ്മേളനങ്ങളിൽ വലിയ വിമർശനം നടക്കുന്നുവെന്നാണ് വലിയ പ്രചാരണം. വിമർശിക്കാൻ വേണ്ടിതന്നെയാണ് പാർടി സമ്മേളനം ചേരുന്നത്. സമ്മേളനങ്ങളിൽ വിമർശനവും പരിശോധനയും സ്വയം തിരുത്തലും ഉണ്ടാകും. പാർടിക്കകത്ത് സ്വഭാവികമായും സ്വയം തിരുത്തലുകളുണ്ടാകും. ഞങ്ങൾ തിരുത്തി മുന്നോട്ടുപോകാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്. മൂന്നാം ഇടതു സർക്കാർ അധികാരത്തിൽ വരുമെന്നതിൽ ഒരു സംശയവും വേണ്ട. അർഹരായവർക്കുള്ള ഒരു ആനുകൂല്യവും മുടങ്ങില്ല. മുൻഗണന നിശ്ചയിച്ച് സർക്കാർ മുന്നോട്ടുപോകും. പിവി അൻവർ ഉന്നയിച്ച വിവാദ സംഭവങ്ങളിൽ അന്വേഷണം നടക്കുകയാണ്. ആ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.