Skip to main content

ബിജെപി ചാക്കുകണക്കിന്‌ പണം കേരളത്തിൽ എത്തിച്ചെന്ന വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തണം

തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന വ്യാജേന, ബിജെപി ചാക്കുകണക്കിന്‌ പണം കേരളത്തിൽ എത്തിച്ചുവെന്ന‌ ബിജെപി യുടെ മുൻ പാർടി ഓഫീസ്‌ സെക്രട്ടറി നടത്തിയ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. കൊടകര കുഴൽപ്പണ കേസുമായി ബന്ധിപ്പിച്ചാണ് ഈ വെളിപ്പെടുത്തൽ എന്നത് ഏറെ ഗൗരവമുള്ളതാണ്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പും അതിന് തൊട്ടുമുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പും അട്ടിമറിക്കുക ലക്ഷ്യമിട്ടയിരുന്നു ബിജെപി കള്ളപ്പണം ഇറക്കിയത്‌. കേസിൽ പൊലീസ്‌ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതാണ്‌. വിചാരണ തുടങ്ങാൻ പോകുന്നതേയുള്ളു. ഈ ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ. മാത്രമല്ല ഇഡി, ആദായനികുതി വകുപ്പ്‌ എന്നിവർക്കെല്ലാം വിശദമായ റിപ്പോർട്ടും പൊലീസ് നൽകിയിരുന്നു. 53.4 കോടിയുടെ ഹവാല ഇടപാട്‌ നടന്നിട്ടുണ്ടെന്നാണ്‌ അന്ന്‌ കണ്ടത്‌. കുഴൽപണം പണം തട്ടിയ പ്രതികളെ അറസ്‌റ്റ്‌ ചെയ്ത പൊലീസ്‌ അന്ന്‌ ബിജെപി നേതാക്കളേയും ചോദ്യം ചെയ്തിരുന്നു.

കള്ളപ്പണ കേസ്‌ ആയതിനാൽ ഇഡിയാണ്‌ അന്വേഷിക്കേണ്ടത്. പണം എവിടെ നിന്ന് വന്നു, ആർക്ക് വന്നു തുടങ്ങി വിവരങ്ങൾ പുറത്തുവരണം. എന്നാൽ, പ്രതികൾ ബിജെപി ക്കാർ ആയതിനാൽ കേന്ദ്ര ഏജൻസികൾ അന്ന് ഒളിച്ചുകളിച്ചു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി എങ്ങിനെയൊക്കെയാണ്‌ അധികാരം പിടിച്ചടക്കുന്നത്‌ എന്നതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ ഭരണത്തിലെത്താൻ ഒരു സാധ്യതയും ഇല്ലാത്ത സംസ്ഥാനമായ കേരളത്തിൽ കോടാനുകോടി കള്ളപ്പണം ഇറക്കിയ സംഭവം. ഇപ്പോൾ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി യുടെ ഈ കളികൾ ഉണ്ടാകുമെന്ന്‌ ഉറപ്പാണ്‌.

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സർക്കാരുകളെ കേന്ദ്ര ഏജൻസികൾ എപ്രകാരമെല്ലാം വേട്ടയാടുന്നുവെന്നതിന്‌ നിരവധി ഉദാഹരണങ്ങൾ ഉണ്ട്‌. കേരളം തന്നെ അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ്‌. കോടതികൾ ഇടപെട്ടാണ്‌ പല അനാവശ്യ അന്വേഷണങ്ങളും തടഞ്ഞത്‌. അതേസമയം, പരസ്യമായി കുഴൽപ്പണം കടത്തിയതടക്കം ബിജെപിക്കാർ പ്രതികളായ കേസുകൾ ഇവർ കണ്ടില്ലെന്ന്‌ നടിച്ചു. ഇപ്പോൾ ബിജെപി നേതാവ്‌ തന്നെ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. ബിജെപി കൊണ്ടുവന്ന‌ കള്ളപ്പണത്തിന്റെ കണക്ക്‌ ആർക്കും പറയാനാകാത്ത സ്ഥിതിയാണ്‌. വെളിപ്പെടുത്തിയ ആളെയടക്കം ചോദ്യം ചെയ്ത്‌ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയുള്ളൂ.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

ജനപക്ഷ വികസന കുതിപ്പിന്റെ തുടർ ചരിത്രമെഴുതുകയാണ് കേരളം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നാടിൻ്റെ മുഖച്ഛായ മാറുന്ന വികസന കുതിപ്പും ഓരോ മനുഷ്യനെയും കരുതലോടെ കാക്കുന്ന ക്ഷേമപ്രവർത്തനങ്ങളും സമന്വയിക്കുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്.

ബജറ്റ്ജ: ജനപക്ഷ വികസന കുതിപ്പിന്റെ തുടർ ചരിത്രമെഴുതുകയാണ് കേരളം

സ. പിണറായി വിജയൻ

നാടിൻ്റെ മുഖച്ഛായ മാറുന്ന വികസന കുതിപ്പും ഓരോ മനുഷ്യനെയും കരുതലോടെ കാക്കുന്ന ക്ഷേമപ്രവർത്തനങ്ങളും സമന്വയിക്കുന്ന ബജറ്റാണ് ഇന്ന് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുവാൻ നാമോരോരുത്തരും ഉറച്ചുനിൽക്കേണ്ട കാലമാണിത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുവാൻ നാമോരോരുത്തരും ഉറച്ചുനിൽക്കേണ്ട കാലമാണിത്.