മരണത്തിലും മാതൃകയായി യാത്രയായ കൊല്ലം കൊട്ടാരക്കര സ്വദേശി ഐസക് ജോർജിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഡിവൈഎഫ്ഐ മുൻ യൂണിറ്റ് പ്രസിഡൻ്റ് കൂടിയായ ഐസക് പൊതിച്ചോർ വിതരണമടക്കം സാമൂഹ്യ സേവനങ്ങളിൽ സജീവമായിരുന്ന സഖാവായിരുന്നു. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ഐസകിൻ്റെ ഹൃദയമടക്കമുള്ള അവയവങ്ങൾ ആറുപേർക്കാണ് ദാനം ചെയ്തിരിക്കുന്നത്. ഐസകിൻ്റെ മരണാനന്തരം അവയവദാനത്തിന് സന്നദ്ധരായ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. തങ്ങളുടെ തീവ്രദുഃഖത്തിലും മകന്റെ ഹൃദയവും വൃക്കകളും കരളും നേത്രപടലങ്ങളുമടക്കം ദാനം ചെയ്യാൻ തയ്യാറായ മാതാപിതാക്കളോടുള്ള നന്ദിയും അറിയിക്കുന്നു. മരണത്തിലും മഹനീയ മാതൃകയായ ഐസകിന് അന്ത്യാഭിവാദ്യങ്ങൾ. കുടുംബത്തിൻ്റെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ ഒപ്പം ചേരുന്നു.
