സിപിഐ എം എറണാകുളം മുൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സ. വി പി ശശീന്ദ്രന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്തംഗം, സഹകരണ ബാങ്ക് പ്രസിഡന്റ്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരഫെഡ് ചെയർമാൻ എന്നീ നിലകളിലെല്ലാം മികച്ച പ്രവർത്തനം കാഴ്ച വെച്ച സഖാവിനെയാണ് നഷ്ടമായിരിക്കുന്നത്. സഖാവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടേയും സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു.
അന്ത്യാഭിവാദ്യങ്ങൾ







