Skip to main content

ലേഖനങ്ങൾ


പട്ടിക വർഗ സങ്കേതങ്ങൾക്കടുത്തും ദുർഘട മേഖലയിലും പട്ടികവർഗ കുടുംബങ്ങള്‍ക്കുള്ള സഹായം ആറ് ലക്ഷം രൂപയായി ഉയർത്തി

സ. എം ബി രാജേഷ് | 24-09-2023

പട്ടികവർഗ കുടുംബങ്ങള്‍ക്ക് പട്ടിക വർഗ സങ്കേതങ്ങളോട് ചേർന്നും ദുർഘട പ്രദേശത്തും വീട് വെക്കാൻ ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള സഹായധനം ആറ് ലക്ഷം രൂപയായി വർധിപ്പിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.

കൂടുതൽ കാണുക

സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്

സ. പിണറായി വിജയൻ | 23-09-2023

സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നു. സഹകരണ മേഖലയെ തകർക്കാൻ ദുഷ്‌ടലാക്കോടെ ചിലർ രംഗത്ത് വരികയാണ്. എല്ലാ നല്ല കാര്യങ്ങളിൽ നിന്നും മാറി നടക്കുന്ന ചിലരുണ്ടാവും. അവരുടെ പ്രചാരണത്തിൻ്റെ ഭാഗമായി സഹകരണ മേഖലയിൽ ആകെ കുഴപ്പമാണെന്ന് പറയാൻ കഴിയുമോ?

കൂടുതൽ കാണുക

സഹകരണ മേഖലയിൽ ആശങ്ക സൃഷ്‌ടിക്കാൻ എത്ര ഉന്നതർ ശ്രമിച്ചാലും നടപ്പില്ല

സ. പിണറായി വിജയൻ | 23-09-2023

സഹകരണ മേഖലയിൽ ആശങ്ക സൃഷ്‌ടിച്ച് വിശ്വാസ്യത തകർക്കാമെന്ന മനക്കോട്ടയുമായി വരുന്നവർ ആരായാലും എത്ര ഉന്നതരായാലും കേരളത്തിൽ വിലപ്പോവില്ല. ചില പുഴുക്കുത്തുകൾ ഉണ്ടായി എന്നത് വസ്‌തുതയാണ്. അഴിമതി മാർഗ്ഗം സ്വീകരിച്ച അന്തരക്കാർക്കെതിരെ കർക്കശമായ നിലപാടാണ് സർക്കാർ എടുത്തത്.

കൂടുതൽ കാണുക

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്റെ അതുല്യനായ സംഘാടകനും അടിസ്‌ഥാന വർഗ്ഗത്തിന്റെ ഉജ്ജ്വല നേതൃത്വവുമായിരുന്നു സഖാവ് അഴീക്കോടൻ രാഘവൻ

സ. പിണറായി വിജയൻ | 23-09-2023

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്റെ അതുല്യനായ സംഘാടകനും അടിസ്‌ഥാന വർഗ്ഗത്തിന്റെ ഉജ്ജ്വല നേതൃത്വവുമായിരുന്ന സഖാവ് അഴീക്കോടൻ രാഘവന്റെ രക്തസാക്ഷി ദിനമാണിന്ന്. അമ്പത്തിയൊന്നു വർഷങ്ങൾക്ക് മുൻപാണ് രാഷ്ട്രീയ എതിരാളികൾ സഖാവിന്റെ ജീവനെടുത്തത്.

കൂടുതൽ കാണുക

സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 23-09-2023

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്. ഏവർക്കും പ്രിയപ്പെട്ട അഴീക്കോടൻ സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 51 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23നു രാത്രിയായിരുന്നു ആ കിരാതകൃത്യം നടന്നത്.

കൂടുതൽ കാണുക

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ പാർലമെൻറിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രിക്ക് കത്ത് നൽകി

| 22-09-2023

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രല്‍ഹദ് ജോഷിക്ക് കത്ത് നൽകി.

കൂടുതൽ കാണുക

കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ

സ. പിണറായി വിജയൻ | 22-09-2023

ഏതൊരു നാടിന്റെയും വികസനമുന്നേറ്റത്തിന് ഊർജ്ജം പകരുന്ന കാര്യമാണ് അവിടത്തെ പൊതുഗതാഗത രംഗത്തിന്റെ വളർച്ചയെന്നത്. കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ 2022-23 സാമ്പത്തിക വർഷത്തിൽ വരുമാനത്തിലുണ്ടായ 145% വർദ്ധനവുവഴി പ്രവർത്തന ലാഭം നേടിയിരിക്കുന്നു.

കൂടുതൽ കാണുക

കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇഡി അന്വേഷണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 22-09-2023

സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇഡി അന്വേഷണം കരുവന്നൂർ ബാങ്ക് കേസിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎക്കെതിരെ കള്ള തെളിവുണ്ടാക്കാൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇഡിയുടെ അത്തരം ശ്രമങ്ങൾക്ക് നിന്നുകൊടുക്കുവാൻ കഴിയില്ല.

കൂടുതൽ കാണുക

കേരള സമൂഹത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്കും സാമൂഹ്യ പുരോഗതിക്കും രാഷ്ട്രീയ ബോധ്യങ്ങൾക്കും പുതിയ വഴി നൽകിയ ദാർശനിക വിപ്ലവമായിരുന്നു ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 22-09-2023

കേരള സമൂഹത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്കും സാമൂഹ്യ പുരോഗതിക്കും രാഷ്ട്രീയ ബോധ്യങ്ങൾക്കും പുതിയ വഴി നൽകിയ ദാർശനിക വിപ്ലവമായിരുന്നു ശ്രീനാരായണഗുരു. വിഭാഗീയതയും സങ്കുചിതത്വവും തൊട്ടുകൂടായ്മയും തീവ്രമായി പ്രവർത്തിച്ച സമൂഹത്തെ പുനർചിന്തനം നടത്തി മനുഷ്യത്വപൂർണ്ണമാക്കാനാണ് ഗുരു ശ്രമിച്ചത്.

കൂടുതൽ കാണുക

കിഫ്ബിക്കു യുഡിഎഫിന് ബദൽ ഇല്ല

സ. ടി എം തോമസ് ഐസക് | 22-09-2023

കിഫ്ബിക്കു യുഡിഎഫിന്റെ ബദൽ എന്ത്? പ്രതിപക്ഷനേതാവിന്റെ ബദൽ കൊച്ചിന്‍ മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയതുപോലെ ഓരോന്നിനും പ്രത്യേക കമ്പനികൾ സ്ഥാപിച്ചു വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ വായ്പകള്‍ സ്വീകരിച്ചു നടപ്പാക്കുകയെന്നതാണ്.

കൂടുതൽ കാണുക

ഇന്ത്യയിൽ 25 വയസ്സിനു താഴെയുള്ള 42.3 ശതമാനം ബിരുദധാരികളും തൊഴിൽരഹിതർ

| 22-09-2023

രാജ്യത്തെ 25 വയസ്സിനു താഴെയുള്ള 42.3 ശതമാനം ബിരുദധാരികളും തൊഴിൽരഹിതരാണെന്ന്‌ പഠന റിപ്പോർട്ട്‌. അസിം പ്രേംജി സർവകലാശാലയുടെ സെന്റർ ഫോർ സസ്റ്റൈനബിൾ എംപ്ലോയ്‌മെന്റ് പുറത്തിറക്കിയ ‘സ്റ്റേറ്റ് ഓഫ് വർക്കിങ്‌ ഇന്ത്യ 2023" റിപ്പോർട്ടിലാണ്‌ കണ്ടെത്തൽ.

കൂടുതൽ കാണുക

ശ്രീനാരായണഗുരുവിന്റെ ഓർമ്മ, സമത്വത്തിലധിഷ്ഠിതമായ നവകേരളത്തിലേക്കുള്ള നമ്മുടെ മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകരും

സ. പിണറായി വിജയൻ | 22-09-2023

ആധുനിക കേരളത്തിന് അടിത്തറ പാകിയ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്ഘോഷിച്ച ഗുരു കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടു.

കൂടുതൽ കാണുക

ലോകത്തെ ആദ്യ ഗ്രഫീൻ പോളിസി പ്രഖ്യാപിക്കാൻ കേരളം ഒരുങ്ങുന്നു

സ. പി രാജീവ് | 21-09-2023

ലോകത്താദ്യമായി 'ഗ്രഫീൻ നയം' പ്രഖ്യാപിക്കുന്ന സംസ്ഥാനമാകാൻ ഒരുങ്ങുകയാണ് കേരളം. ഇതിനകം തയ്യാറാക്കിക്കഴിഞ്ഞ നയം ഒരിക്കൽ കൂടി ഫൈൻ ട്യൂൺ ചെയ്ത് ഉടനെ പ്രഖ്യാപിക്കും.

കൂടുതൽ കാണുക

കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കാൻ കേന്ദ്രത്തിന്റെ ആസൂത്രിത നീക്കം

സ. ഇ പി ജയരാജൻ | 21-09-2023

പിണറായി വിജയൻ സര്‍ക്കാരിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. പിണറായി സർക്കാരിന് കീഴിൽ സംസ്ഥാനം നേടിയ പുരോഗതിയെ യുഡിഎഫും ബിജെപിയും ഭയക്കുകയാണ്.

കൂടുതൽ കാണുക

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം ഗൗരവതരം

സ. എം എ ബേബി | 21-09-2023

പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ദേവസ്വം വകുപ്പ് മന്ത്രി സഖാവ് കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം വളരെ ഗൗരവമായി കാണേണ്ടതാണ്. അവിടെ നടന്ന സംഭവത്തെക്കുറിച്ച് സഖാവ് രാധാകൃഷ്ണൻ തന്നെ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല.

കൂടുതൽ കാണുക