മുഹമ്മദ് ഷർഷാദ് എന്നയാൾ കഴിഞ്ഞ ദിവസങ്ങളിൽ മലയാള അച്ചടി, ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നടത്തിയ അസംബന്ധവും അവാസ്തവവുമായ ആരോപണങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇയാൾക്ക് വക്കീൽ നോട്ടീസ് അയച്ചു.

മുഹമ്മദ് ഷർഷാദ് എന്നയാൾ കഴിഞ്ഞ ദിവസങ്ങളിൽ മലയാള അച്ചടി, ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നടത്തിയ അസംബന്ധവും അവാസ്തവവുമായ ആരോപണങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇയാൾക്ക് വക്കീൽ നോട്ടീസ് അയച്ചു.
കോഴിക്കോട്ട് തൊഴിലാളി യോഗത്തിൽവച്ച് ഒരു തൊഴിലാളിയെ ചൂണ്ടി സഖാവ് പി കൃഷ്ണപിള്ള പറഞ്ഞു: ‘നിങ്ങൾ വരണം അധികാരത്തിൽ.’ തൊഴിലാളികളുടെ ഭരണം വരണമെന്ന് സാരാംശം. പിന്നീട് തൊഴിലാളികളും കർഷകരുമടക്കമുള്ള കേരള ജനത നെഞ്ചേറ്റിയ ആഹ്വാനമായി ആ മുദ്രാവാക്യം മാറുന്നതാണ് നാട് ദർശിച്ചത്.
ആഗസ്റ്റ് 19 സഖാവ് പി കൃഷ്ണപിള്ള ദിനത്തിൽ സഖാവ് അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സ. എളമരം കരീം, സ. സി എസ് സുജാത, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. സജി ചെറിയാൻ, സിപിഐ സംസ്ഥാന സെക്രട്ടറി സ.
ഇന്ന് ചിങ്ങം ഒന്ന്. മലയാളികളെ സംബന്ധിച്ച് ചിങ്ങം എന്നത് ആഘോഷത്തിന്റെ മാത്രമല്ല, വിളവെടുപ്പിന്റെ മാസം കൂടിയാണ്. നമ്മുടെ നാടിനും ഇവിടുത്തെ ആഘോഷങ്ങള്ക്കും കാര്ഷിക സംസ്കൃതിയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ട് ചിങ്ങം ഒന്ന് നാം കര്ഷക ദിനമായും ആചരിക്കുന്നു.
ഗാന്ധി വധത്തെത്തുടർന്നു നിരോധിക്കപ്പെട്ട ആർഎസ്എസിനും വധഗൂഡാലോചനയിൽ വിചാരണ നേരിട്ട വിഡി സവർക്കർക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമാണ്.
സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ് വഹിച്ച പങ്കിനെക്കുറിച്ച് ഒന്നും പറയാനില്ലെങ്കിലും പ്രധാനമന്ത്രി പുകഴ്ത്തുകയാണ്. വിഭജനത്തിന് പിന്തുണ നൽകിയ ആർഎസ്എസിനെ, ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ എവിടെയും ഇല്ലാതിരുന്ന ആർഎസ്എസിനെ. വർഗീയത മാത്രമാണ് ലക്ഷ്യം.
സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാക്കാൻ ഇനി ചെയ്യേണ്ട പ്രവർത്തനങ്ങളും പോരാട്ടങ്ങളും സംബന്ധിച്ച് ഇന്ത്യയിലെ ഓരോ മനുഷ്യനിലും ദിശാബോധമുണ്ടാക്കണം. ദേശീയ സ്വാതന്ത്ര്യ സമരപോരാട്ട ചരിത്രത്തെ പുതുതലമുറയിലേക്ക് എത്തിക്കാനാവണം.
മനുഷ്യത്വം മരവിച്ച മുസ്ലിം ലീഗ് ക്രൂരത ശരീരമാകെ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ചതായിരുന്നു അരിയിലിലെ പ്രിയ സഖാവ് വള്ളേരി മോഹനനെ. തലയിലുൾപ്പടെ ശരീരമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ സഖാവ് 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു.
മുസ്ലിം ലീഗ് കൊലയാളി സംഘത്തിന്റെ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരവേ മരണപ്പെട്ട ധീരരക്തസാക്ഷി സഖാവ് വള്ളേരി മോഹനന് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു.
ആഗസ്റ്റ് 15 രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എകെജി സെന്ററില് മുതിർന്ന സിപിഐ എം നേതാവ് സ. എസ് രാമചന്ദ്രന്പിള്ള ദേശീയ പതാക ഉയര്ത്തി.
രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 78 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു.
കേരളത്തിലെ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസർക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണ്. ഇത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി കേരളത്തിൽ ഒരു സർക്കാർ സ്കൂൾ പോലും അടച്ചുപൂട്ടിയിട്ടില്ല.
ആഗസ്ത് 14ന് വിഭജന ഭീതി സ്മരണദിനമായി ആചരിക്കാൻ സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാർക്ക് അയച്ച കത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആവശ്യപ്പെട്ടിരിക്കുകയാണ്.
സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണ്. അത്തരം ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ഡൽഹിയിൽ നടന്ന ഫിഡൽ കാസ്ട്രോ സെന്റിനറി ഫുട്ബോൾ കപ്പിന് സോളിഡാരിറ്റി കമ്മിറ്റി ഇലവനും അംബാസഡേഴ്സ് ഇലവനും തമ്മിലുള്ള പ്രദർശന മത്സരത്തോടെ സമാപനമായി. ക്യൂബയുടെ അംബാസഡർ സ. ജുവാൻ കാർലോസ് മാർസൻ, സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി, പാർടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ സ. അരുൺ കുമാർ, സ.