അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം സംസ്ഥാന സമ്മേളനം 21, 22, 23 തീയതികളിൽ ആലപ്പുഴയിൽ നടക്കുകയാണ്. ജനുവരി ആറുമുതൽ ഒമ്പതുവരെ തിരുവനന്തപുരത്ത് ചേരുന്ന അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായ സംസ്ഥാന സമ്മേളനം മഹിളാ അസോസിയേഷന്റെ ചരിത്രത്തിൽ പ്രധാനപ്പെട്ടതാണ്.
