ഇന്ത്യയിലെ വർധിക്കുന്ന സാമ്പത്തിക അസമത്വം വ്യക്തമാക്കി ഒക്സ്ഫാം റിപ്പോർട്ട്. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 40 ശതമാനവും കൈവശം വയ്ക്കുന്നത് അതിസമ്പന്നരായ ഒരു ശതമാനം പേരാണ്. അതേസമയം ആകെ സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് ജനസംഖ്യയുടെ പകുതിയോളം പേർ പങ്കിടുന്നത്.
