"ദേശാഭിമാനി വായിക്കുക വരിക്കാരാവുക"
"ദേശാഭിമാനി വായിക്കുക വരിക്കാരാവുക"
പാലക്കാട് ജനതയുടെ പൊതുവായ ഉത്സവമായി മാറിയിട്ടുള്ളതാണ് കല്പ്പാത്തി രഥോത്സവം. അതിന്റെ ആദ്യ ദിവസമാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. അത് ജനങ്ങളുടെ സുഗമമായ സമ്മതിദാന അവകാശത്തിന് പ്രയാസം സൃഷ്ടിക്കും. അതിനാല് ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാകണം.
കോഴിക്കോട് തൂണേരിയിലെ ഡിവൈഫ്ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം. മുസ്ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികൾക്കുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചത്. വിചാരണകോടതി വെറുതെവിട്ടവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.
ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ വീണ്ടും പിറകിൽ. 127 രാജ്യങ്ങളുടെ പട്ടികയിൽ 105-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. സൂചികയിൽ ഇന്ത്യയുടെ സ്കോർ 27.3 ആണ്. കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111–ാം സ്ഥാനമായിരുന്നു.
വയനാടിലുണ്ടയ ദുരന്തത്തിൽ കേന്ദ്ര സർക്കാർ അടിയന്തര സഹായം നൽകണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. പ്രമേയത്തിൽ ദുരിതബാധിതരുടെ വായ്പകള് പൂര്ണ്ണമായും എഴുതിത്തള്ളണമെന്നും കേന്ദ്ര സര്ക്കാരിനോട് ആവശ്യപ്പെട്ടു. സ.
സ്റ്റാൻസ്വാമിക്കുശേഷം ഇപ്പോൾ പ്രൊഫ. ജി എൻ സായിബാബയും രക്തസാക്ഷി ആയിരിക്കുന്നു. ഭരണകൂട ഭീകരതയുടെ ഇരകളായിരുന്നു ഇവർ. രാജ്യത്ത് ലഹള ഉണ്ടാക്കാൻ ഗൂഡാലോചന നടത്തിയെന്നു പറഞ്ഞു ഭീമ കൊറേഗാവ് കേസിൽ രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഒട്ടേറെപേരെ അറസ്റ്റ് ചെയ്തു.
ദില്ലി സർവകലാശാലയിൽ അധ്യാപകനായിരുന്ന മനുഷ്യാവകാശപ്രവർത്തകൻ ഡോ. ജി എൻ സായിബാബ ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ അന്തരിച്ചു.
ജനകീയ ഗായിക എന്നതിനൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്റെ വിപ്ലവഗാനങ്ങളിലൂടെ ഇതര ജനവിഭാഗങ്ങളുടെ കൂടി മനസ്സിൽ എത്തിച്ച കലാകാരിയായിരുന്നു മച്ചാട്ട് വാസന്തി.
ശബരിമലയിലെത്തുന്ന എല്ലാ ഭക്തര്ക്കും സുഗമമായ ദര്ശനം ഉറപ്പാക്കും. ശബരിമലയിൽ വരുന്ന ഒരു തീർത്ഥാടകനും തിരിച്ചു പോകേണ്ടി വരില്ല, ഭക്തരുടെ സുഗമമായ ദർശനത്തിന് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കും.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരമാണ്. ഗ്രാമ നഗര വ്യത്യാസമില്ലാതെ പെൺകുട്ടികളും ആൺകുട്ടികളും കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പി വി അൻവറിനെ നായകനാക്കി വലിയ നാടകങ്ങളാണ് അരങ്ങേറിയത്. എന്നാൽ ഇതെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു. അൻവർ ഉന്നയിച്ച വിഷയങ്ങൾക്കെല്ലാം ജനങ്ങൾക്ക് വ്യക്തത വന്നു. അൻവർ ആദ്യം ഉന്നയിച്ച വിഷയങ്ങളിലെല്ലാം നടപടി സ്വീകരിച്ചു. മലപ്പുറം ജില്ലയിലെ പൊലീസിൽ സമൂലമായ മാറ്റങ്ങൾ വരുത്തി.
കേരള ഗവര്ണര്ക്ക് ഭരണഘടനയുടെ കാഴ്ചപ്പാടുകളോ, കീഴ്വഴക്കങ്ങളോ അറിയില്ല. കേരളത്തിലെ ഗവര്ണര്ക്ക് ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടുകളോ, കീഴ്വഴക്കങ്ങളോ അറിയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അന്വേഷിക്കാനുള്ള അദ്ദേഹത്തിന്റെ നടപടി.
കഴിഞ്ഞ 8 വർഷമായി തുടരുന്ന ഇടതുഭരണത്തിന് കീഴിൽ ഏറെ അഭിമാനകരമായ നേട്ടങ്ങളിലൂടെയാണ് കേരളം മുന്നേറിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ ഫെഡറൽ – ജനാധിപത്യ സംവിധാനങ്ങളെ തകർത്തെറിയുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ കേരള നിയമസഭ ഐകകണ്ഠേനെ പ്രമേയം പാസാക്കി. പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സ. എം ബി രാജേഷ് പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര സര്ക്കാര് തീരുമാനം തെരഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സിപിഐ എം മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. സി എസ് സുജാത ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.