കേന്ദ്ര സർക്കാർ സമ്മതിച്ചില്ലെങ്കിലും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്- 9.2%. ഈ കണക്ക് തെറ്റാണെന്നും തൊഴിലില്ലായ്മ 3.2 ശതമാനം മാത്രമാണെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം.
കേന്ദ്ര സർക്കാർ സമ്മതിച്ചില്ലെങ്കിലും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്- 9.2%. ഈ കണക്ക് തെറ്റാണെന്നും തൊഴിലില്ലായ്മ 3.2 ശതമാനം മാത്രമാണെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം.
കേരളത്തോട് കേന്ദ്ര സർക്കാർ തുടരുന്ന ഉപരോധ സമാനമായ അവഗണനയ്ക്കെതിരെ ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധമിരമ്പി.
വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി സഖാവ് എൻഗുയൻ ഫൂ ട്രോങ്ങിന്റെ നിര്യാണത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി, പാർടി പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം സ. അരുൺകുമാർ എന്നിവർ ഡൽഹിയിലെ വിയറ്റ്നാം എംബസിയിലെത്തി അനുശോചനം അറിയിച്ചു.
രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർദേശങ്ങൾ ഒന്നുമില്ലാത്ത ബജറ്റാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്.
ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്.
കേരളം ഉന്നയിച്ച അവശ്യ പദ്ധതികളോടുപോലും മുഖം തിരിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച യുണിയന്‍ ബജറ്റ്. സംസ്ഥാനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധ സമാനമായ അവഗണന ശക്തമായി തുടരുന്നുമെന്ന പ്രഖ്യാപനം തന്നെയാണിത്.
മലയാളികൾ സ്വന്തം നിലയ്ക്ക് വികസിച്ചാൽ മതിയെന്നും കേരളത്തിൻ്റെ വികസനത്തിന് കേന്ദ്രസർക്കാർ ഒരു സഹായവും നൽകില്ലെന്നും പറഞ്ഞുവെക്കുന്ന കേന്ദ്രബജറ്റാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നത്.
ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.
ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.
നീല സമ്പദ്വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ് കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.
കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകം. കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളെയും കേന്ദ്രം പരിഗണിച്ചതുപോലുമില്ല. കേരളത്തിന്റെ ആവശ്യങ്ങളെ ബഡ്ജറ്റ് പൂർണ്ണമായും അവഗണിച്ചു. കേരളത്തോട് കേന്ദ്രം കാണിച്ചത് കടുത്ത വിവേചമാണ്. എല്ലാ അര്‍ത്ഥത്തിലും നിരാശാജനകമായ ബജറ്റാണ് നിര്‍മല സീതാരാമന് അവതരിപ്പിച്ചത്.
മൂന്നാം മോദി സർക്കാരിന്റേത് അങ്ങേയറ്റം നിരാശാജനകമായ ബജറ്റ്. ഒരു പ്രയോജനവുമില്ലാത്ത വാഗ്ദാനങ്ങൾ മാത്രമായി ബജറ്റ് ഒതുങ്ങി. ധനകമ്മി കുറയ്ക്കുന്നതിനായി ഒരു ഇടപെടലും നടത്തിയിട്ടില്ല. വിലക്കയറ്റം പിടിച്ചു നിർത്താനുള്ള ശ്രമങ്ങളുമില്ല. മധ്യവർഗത്തിന്റെ ജീവിതം കൂടുതൽ ദുഷ്കരമാക്കുന്നതാണ് ഈ ബജറ്റ്.
നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത് അങ്ങേയറ്റം കേരള വിരുദ്ധമായ ബജറ്റാണ്. എൻഡിഎ സഖ്യത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. സംസ്ഥാനങ്ങൾക്ക് വേണ്ടി ഏറ്റവും ന്യായമായ കാര്യങ്ങൾ പോലും ചെയ്തിട്ടില്ല. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.
ശുചിത്വ കേരളമെന്ന ലക്ഷ്യത്തോടെ പാർടിയുടെ മുഴുവൻ പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ മാലിന്യ നിർമാർജനത്തിന് സിപിഐ എം നേതൃത്വം നൽകും. ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തിയുള്ള സന്നദ്ധപ്രവർത്തനത്തിലൂടെ മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് ശ്രമം.
സ്വാതന്ത്ര്യസമരസേനാനിയും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളുമായ ഡോ. ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിന്റെ അനുസ്മരണദിനമാണിന്ന്. 2012 ജൂലെെ ഇരുപത്തിമൂന്നിനാണ് അവർ നമ്മെ വിട്ടുപിരിഞ്ഞത്.