ഷൊർണൂരിൽ മൂന്ന് റെയിൽവേ കരാർ ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണം. ട്രെയിനുകളും സ്റ്റേഷനുകളും ട്രാക്കും കരാർ തൊഴിലാളികളാണ് ശുചീകരിക്കുന്നത്. ശേഖരിച്ച മാലിന്യം സംസ്‌കരിക്കാൻ റെയിൽവേയിൽ സംവിധാനമില്ല.
