Skip to main content

ലേഖനങ്ങൾ


സംഘപരിവാർ നടപ്പാക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു മുന്നിൽ അഭിപ്രായ സ്വാതന്ത്ര്യം പോലും ഇല്ലാതാകുന്ന ഘട്ടത്തിൽ ഭഗത് സിംഗിൻ്റെ രാഷ്ട്രീയ ചിന്തകൾ കൂടുതൽ പ്രസക്തമാവുകയാണ്

സ. പിണറായി വിജയൻ | 23-03-2024

സാമ്രാജ്യത്വത്തിന് എതിരെ പോരാടിയ ധീര വിപ്ലവകാരികളായ ഭഗത് സിംഗ്, സുഖ്ദേവ് രാജ് ഗുരു എന്നിവരുടെ രക്തസാക്ഷിത്വത്തിൻ്റെ വാർഷികമാണ് ഇന്ന്.

കൂടുതൽ കാണുക

അനശ്വര രക്തസാക്ഷികളുടെ ഓർമകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ

| 23-03-2024

പിറന്ന നാടിന് വേണ്ടി പോരാടിയതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം ഭഗത് സിംഗ് ,രാജ്‌ഗുരു ,സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമാണ് മാർച്ച് 23. ഭഗത് സിംഗ്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഈ ധീരപോരാളി പകര്‍ന്ന വിപ്ളവച്ചൂട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കുറയുന്നില്ല .

കൂടുതൽ കാണുക

ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകങ്ങളായി ജനമനസ്സുകളിൽ ചീമേനിയിലെ രണധീരർ നിറഞ്ഞു നിൽക്കുന്നു

| 23-03-2024

സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ചമയുന്ന കോൺഗ്രസുകാർ, കേരളത്തിൽ നടത്തിയ കൂട്ടക്കൊലയിൽ രക്തസാക്ഷികളായ ചീമേനിയിലെ രണധീരരുടെ ഓർമ ദിനമാണ് മാർച്ച് 23. ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകങ്ങളായി ജനമനസ്സുകളിൽ അവർ നിറഞ്ഞു നിൽക്കുന്നു.

കൂടുതൽ കാണുക

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി അണിചേരാം

സ. പിണറായി വിജയൻ | 23-03-2024

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടന്ന ബഹുജനറാലി സംഘപരിവാർ ശക്തികൾക്കുള്ള വലിയ മുന്നറിയിപ്പാണ്. പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നീക്കങ്ങളെ ഈ നാട് ഒന്നിച്ചെതിർക്കുമെന്ന പ്രഖ്യാപനമായി ഈ പ്രതിഷേധ കൂട്ടായ്മ മാറി.

കൂടുതൽ കാണുക

ജനങ്ങള്‍ സംഘപരിവാറിനെതിരെ വിധിയെഴുതുമെന്ന് ഭീതിയിലാണ് ഈഡിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നത്‌

സ. ഇ പി ജയരാജൻ | 22-03-2024

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിനെ ഇഡിയെ ഉപയോഗിച്ച്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ച നടപടി അങ്ങേയറ്റം അപലപനീയമാണ്‌. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന ഒരു നടപടിയാണിത്‌.

കൂടുതൽ കാണുക

മോദി പിന്തുടരുന്നത് ഹിറ്റ്ലറുടെ രീതി

സ. എം എ ബേബി | 22-03-2024

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന വിധത്തിലാണ് പ്രതിപക്ഷനേതാക്കളെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നത്.

കൂടുതൽ കാണുക

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്, ബിജെപിയുടെ അധികാര ഗർവ്വിനെ പരാജയപ്പെടുത്താനും രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കാനുമുള്ള പോരാട്ടത്തിൽ മുഴുവൻ ജനങ്ങളും അണിനിരക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 22-03-2024

ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ ഉദാഹരണമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. ജനാധിപത്യവിശ്വാസികൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയമാണിത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തുമെന്ന പരിഭ്രാന്തിയിലാണ് കേന്ദ്രഭരണാധികാരികൾ എന്നതിന്റെ തെളിവാണ് ഈ നീക്കങ്ങൾ.

കൂടുതൽ കാണുക

നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ

സ. പിണറായി വിജയൻ | 22-03-2024

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എ കെ ജി.

കൂടുതൽ കാണുക

സഖാവ് എകെജി ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സ. എം എ ബേബി പതാക ഉയർത്തി

| 22-03-2024

മാർച്ച് 22 സഖാവ് എകെജി ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി പതാക ഉയർത്തി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ആനാവൂർ നാഗപ്പൻ, സ. എം സ്വരാജ് എന്നിവർ പങ്കെടുത്തു.

കൂടുതൽ കാണുക

ഇന്ത്യ കണ്ട അതുല്യ വിപ്ലവകാരിയുടെ ഓർമകൾക്കുമുന്നിൽ വിപ്ലവാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 22-03-2024

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന നേതാവ് സഖാവ് എകെജി നമ്മെ വിട്ട് പിരിഞ്ഞിട്ട് 47 വര്ഷമാവുകയാണ്. എ കെ ജി വിട പറഞ്ഞിട്ട് നാലരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഓർമകൾ ഇന്നും ജ്വലിക്കുന്ന വിപ്ലവചൈതന്യമാണ്.

കൂടുതൽ കാണുക

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്, ജനാധിപത്യത്തെയും ഇന്ത്യൻ ഭരണഘടനയെയും സംരക്ഷിക്കാനുള്ള ജനങ്ങളുടെ ഇച്ഛാശക്തിയെ ഊട്ടിയുറപ്പിക്കുന്നത്

സ. സീതാറാം യെച്ചൂരി | 21-03-2024

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡിയെ ഉപയോഗപ്പെടുത്തി അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിക്കുന്നു.

കൂടുതൽ കാണുക

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹം

സ. പിണറായി വിജയൻ | 21-03-2024

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നത്.
 

കൂടുതൽ കാണുക

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിന്റെ അറസ്റ്റിനെ സിപിഐ എം ശക്തമായി അപലപിക്കുന്നു

| 21-03-2024

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിന്റെ അറസ്റ്റിനെ സിപിഐ എം ശക്തമായി അപലപിക്കുന്നു. പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷവും കേന്ദ്ര ഏജൻസികൾ പരസ്യമായി ബിജെപിയുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണ്. ഇത്തരം ഗൂഢനീക്കങ്ങളെ ജനങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്നത് ഉറപ്പാണ്.

കൂടുതൽ കാണുക

ഇലക്‌ടറൽ ബോണ്ടിൽനിന്നുള്ള പണം ജനാധിപത്യത്തെ അട്ടിമറിക്കാനാണ്‌ ബിജെപി ഉപയോഗിക്കുന്നത്

സ. ബൃന്ദ കാരാട്ട് | 21-03-2024

ഇലക്‌ടറൽ ബോണ്ടിൽനിന്നുള്ള പണം ജനാധിപത്യത്തെ അട്ടിമറിക്കാനാണ്‌ ബിജെപി ഉപയോഗിക്കുന്നത്. ബോണ്ടിലൂടെ ബിജെപിയിൽ വന്നുചേർന്നത്‌ 8,000 കോടിയിലേറെ രൂപയാണ്‌. ഇതിനെതിരെ തെരഞ്ഞെടുപ്പിൽ ജനം ശക്തമായി പ്രതികരിക്കും. അഴിമതി നിയമവിധേയമാക്കിയ സർക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നത്‌.

കൂടുതൽ കാണുക