തുല്യതയ്ക്കായും മാനവികതയ്ക്കായും ഇന്നും തുടരുന്ന പോരാട്ടങ്ങളിൽ മലയാളികളുടെ സംഭാവനകളിലൊന്നായ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണിന്ന്. ഓരോ മലയാളിയും അഭിമാനത്തോടെ തങ്ങളുടെ ചരിത്രത്തെ സ്മരിക്കേണ്ട ദിനം.
തുല്യതയ്ക്കായും മാനവികതയ്ക്കായും ഇന്നും തുടരുന്ന പോരാട്ടങ്ങളിൽ മലയാളികളുടെ സംഭാവനകളിലൊന്നായ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണിന്ന്. ഓരോ മലയാളിയും അഭിമാനത്തോടെ തങ്ങളുടെ ചരിത്രത്തെ സ്മരിക്കേണ്ട ദിനം.
81-ാം കയ്യൂര്‍ രക്തസാക്ഷി ദിനത്തിൽ കയ്യൂരിൽ സംഘടിപ്പിച്ച റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ചൂഷണവും അസമത്വവും പെരുകിവരുന്ന സമകാലിക സന്ദർഭത്തിൽ കയ്യൂർ സമരസ്മരണകൾ പ്രതിരോധത്തിനും മുന്നേറ്റത്തിനുമുള്ള ഊർജമാകും.
കയ്യൂര്‍ സമരത്തിനും സഖാക്കള്‍ക്കും രക്തസാക്ഷിത്വത്തിനും മനുഷ്യ വിമോചന പോരാട്ടങ്ങളുടെ ചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനമുണ്ട്. രാജ്യത്ത് ചൂഷണവും അസമത്വവും പെരുകിവരുന്ന സമകാലിക സന്ദർഭത്തിൽ ആ സമരസ്മരണകൾ പ്രതിരോധത്തിനും മുന്നേറ്റത്തിനുമുള്ള ഊർജമാണ്.
ഇന്ന് കയ്യൂർ രക്തസാക്ഷി ദിനം. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ നടന്ന കയ്യൂർ സമരം ആധുനിക കേരളത്തിൻ്റെ ചരിത്രത്തിലെ ഐതിഹാസികമായ അധ്യായമാണ്.
സമര കേരള ചരിത്രത്തിലെ അവിസ്മരണീയ ദിനമാണ് 1943 മാർച്ച് 29.
കണ്ണൂർ പയ്യാമ്പലത്ത് കേരളത്തിൻ്റെ മഹാരഥന്മാരായിരുന്ന പ്രിയ സഖാക്കൾ ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ സിപിഐ എം നേതാക്കളുടെ സ്മൃതികുടീരങ്ങൾക്ക് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്.
പയ്യാമ്പലത്ത് സിപിഐ എം നേതാക്കളുടെ സ്മൃതികുടീരങ്ങള്‍ വികലമാക്കിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം നടക്കുന്നതിനിടെ രാഷ്ട്രീയവിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് അന്വേഷിക്കണം.
കണ്ണൂർ പയ്യാമ്പലത്ത് സിപിഐ എമ്മിന്റെ അനശ്വര നേതാക്കളുടെ സ്മൃതികുടീരങ്ങൾ രാസലായനി ഒഴിച്ച് വികൃതമാക്കിയ സംഭവം ലോക്സഭാ തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ പ്രകോപനമുണ്ടാക്കി സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. സംഭവത്തിൽ പാർടി പ്രവർത്തകർ ആത്മസംയമനം പാലിക്കണം.
പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ഏപ്രിൽ 19ന് തെരഞ്ഞെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളിലേക്കുള്ള നാമനിർദേശപത്രികാ സമർപ്പണം പൂർത്തിയായിരിക്കുന്നു. കേരളം ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കമാകുകയും ചെയ്തു.
നെല്ല് സംഭരണത്തിൽ കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നു. കേന്ദ്രം അഞ്ചുവർഷം കുടിശ്ശിക വരുത്തിയിട്ടും യുഡിഎഫ് എംപിമാരടക്കം വസ്തുത മറച്ച് കേരളത്തിനെതിരെ തിരിഞ്ഞു. കേരളത്തിന്റെ വീഴ്ചയാണെന്ന് ബിജെപിയും കോൺഗ്രസും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചു.
ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്.
ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ഇഡിക്ക്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിനു വേണ്ടിയും പണം വാങ്ങാനായുമാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് നിസംശയം പറയാം. കോൺഗ്രസിന് പണമില്ലാത്തത് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതുകൊണ്ടാണെന്നാണ് പറയുന്നത്. വളരെ കുറച്ച് പണം മാത്രമാണ് ഫ്രീസ് ചെയ്തത്.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുള്ള 852 കോടി രൂപയുടെ കുടിശ്ശിക കഴിഞ്ഞ ദിവസം അനുവദിച്ചു.
രാജ്യത്തുനിന്ന് മുസ്ലിം ജനവിഭാഗങ്ങളെ നിഷ്കാസനംചെയ്യാനുള്ള നീക്കങ്ങൾ സ്വീകരിക്കുന്നവരോട് ചോദിക്കാനുള്ളത്: 'ഭാരത് മാതാ കീ ജയ്' എന്ന് ആദ്യം വിളിച്ചത് അസിമുള്ളഖാനാണ്. അതുകൊണ്ട് ആ മുദ്രാവാക്യം ഒഴിവാക്കുമോ? 'സാരേ ജഹാം സേ അച്ഛാ' എന്നു പാടിയത് കവി മുഹമ്മദ് ഇഖ്ബാലാണ്.
ആർഎസ്എസിന്റെയും കോർപറേറ്റ് മുതലാളിമാരുടെയും വമ്പൻ പദ്ധതികളാണ് നരേന്ദ്ര മോദി നടപ്പാക്കുന്നത്. സിഎഎ നിയമം വേഗത്തിൽ നടപ്പാക്കുന്നത് ആർഎസ്എസ് പദ്ധതിയാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയും 50 വർഷംകൊണ്ട് ലോകം തന്നെ വെട്ടിപ്പിടിക്കുകയുമാണ് ആർഎസ്എസിന്റെ മറ്റൊരു പദ്ധതി.